മണിക്കൂറുകള്‍ക്കിടെ സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്; പവന് രണ്ട് തവണയായി കുറഞ്ഞത് 1160 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11645 രൂപയായി വില കുറഞ്ഞു.
● രാവിലെ 560 രൂപയും ഉച്ചയ്‌ക്ക് ശേഷം 600 രൂപയുമാണ് 22 കാരറ്റ് പവന് കുറഞ്ഞത്.
● 18 കാരറ്റ്, 14 കാരറ്റ്, ഒമ്പത് കാരറ്റ് സ്വർണങ്ങൾക്കും വില താഴ്‌ന്നു.
● ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിരക്കിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (14.11.2025) സ്വര്‍ണവിലയില്‍ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തി. രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 145 രൂപയും പവന് 1160 രൂപയുമാണ് കുറഞ്ഞത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11720 രൂപയും പവന് 560 രൂപ കുറഞ്ഞ് 93760 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 11645 രൂപയും പവന് 600 രൂപ കുറഞ്ഞ് 93160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും വില കുറഞ്ഞു
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9685 പവന് 480 രൂപ കുറഞ്ഞ് 77480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9640 രൂപയും പവന് 440 രൂപ കുറഞ്ഞ് 77120 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 9620 പവന് 520 രൂപ കുറഞ്ഞ് 76960 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9580 രൂപയും പവന് 480 രൂപ കുറഞ്ഞ് 76640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7510 രൂപയും പവന് 360 രൂപ കുറഞ്ഞ് 60080 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 4845 രൂപയും പവന് 240 രൂപ കുറഞ്ഞ് 38760 രൂപയുമായിരുന്നു.
ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7460 രൂപയും പവന് 400 രൂപ കുറഞ്ഞ് 59680 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 4815 രൂപയും പവന് 240 രൂപ കുറഞ്ഞ് 38520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 175 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 172 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവില ഇനിയും കുറയുമോ? നിങ്ങളുടെ വിലയിരുത്തൽ രേഖപ്പെടുത്തുക. വാർത്ത പങ്കുവെക്കുക.
Article Summary: Gold price drops by 1160 rupees per sovereign on Friday in Kerala.
#GoldPrice #KeralaGold #PriceDrop #GoldRate #Jewellery #Investment
