

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപയുടെ കുറവുണ്ടായി.
● പുതിയ വില പവന് 68880 രൂപ.
● 18 കാരറ്റ് സ്വർണത്തിലും വില കുറഞ്ഞു.
● വെള്ളി വിലയും താഴേക്ക്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് മേയ് 14 ന് വര്‍ധനുവമായെത്തിയ സ്വര്‍ണവിലയില്‍ മേയ് 15 ന് വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തി. ഇരു വിഭാഗം സ്വര്‍ണവ്യാപാരികളും 22 കാരറ്റിന് ഒരേ നിരക്കാണ് കുറച്ചത്. 22 കാരറ്റിന് ഗ്രാമിന് 195 രൂപ കുറച്ച് 8610 രൂപയിലും പവന് 1560 രൂപ കുറച്ച് 68880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
24 കാരറ്റ് സ്വർണ്ണത്തിൻ്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 95 ലക്ഷം രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര സ്വർണ്ണവില 3148 ഡോളറായും, രൂപയുടെ വിനിമയ നിരക്ക് 85.64 ആയും കുറഞ്ഞു.
താരിഫ് നിരക്ക് സംബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യൂ ടേൺ എടുത്തതോടെ വ്യാപാരയുദ്ധത്തിൽ അയവ് വന്നതും, വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിഞ്ഞതുമാണ് സ്വർണ്ണത്തിന് വില കുറയാൻ പ്രധാന കാരണമായത്. അന്താരാഷ്ട്ര സ്വർണ്ണവില 2950 ഡോളർ വരെ കുറഞ്ഞേക്കാമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മേയ് 14 ന് ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 40 രൂപ കൂട്ടി 8805 രൂപയിലും പവന് 320 രൂപ കൂട്ടി 70440 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 13 ന് 22 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 8765 രൂപയിലും പവന് 120 രൂപ കൂടി 70120 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിന് വ്യത്യസ്ത നിരക്കുകള്‍
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 15 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കുറച്ച് 7060 രൂപയും ഒരു പവന്റെ വില 1280 രൂപ കുറച്ച് 56480 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 160 രൂപ കുറച്ച് 7095 രൂപയിലും പവന് 1280 രൂപ കുറച്ച് 56760 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്കും വില കുറഞ്ഞു. 107 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വില കുറഞ്ഞത് സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ടോ? വാർത്ത ഷെയർ ചെയ്യുക.
Article Summary: Gold prices in Kerala witnessed a significant drop on Thursday, May 15th, with a decrease of ₹1560 per sovereign for 22-carat gold. The trading price is now ₹68880 per sovereign. There was also a decrease in the price of 18-carat gold and silver.
#GoldPriceKerala, #GoldRate, #KeralaGold, #PriceDrop, #Economy, #AKGSMA