Gold Rate | സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; വ്യത്യസ്ത നിരക്കുകള്‍; വെള്ളിവിലയില്‍ മാറ്റമില്ല

 
Bride Representing Gold Rate March 07 Kerala
Bride Representing Gold Rate March 07 Kerala

Representational Image Generated by Meta AI

● വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് രണ്ട് സ്വര്‍ണ്ണനിരക്കുകള്‍.
● ഒരു വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 7990 രൂപയും പവന് 63920 രൂപയുമാണ് ഒരു വിഭാഗത്തിന്റെ നിരക്ക്.
● മറു വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8000 രൂപയും പവന് 64000 രൂപയുമാണ് നിരക്ക്.
● സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വ്യത്യസ്ത നിരക്കുകള്‍.

 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (07.03.2025) സ്വര്‍ണവിപണിയില്‍ ഇരു വിഭാഗവും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് വിഭാഗത്തിനും മാറ്റമില്ല. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് സംസ്ഥാനത്ത് രണ്ട് സ്വര്‍ണനിരക്കുകള്‍. അതേസമയം, വ്യാഴാഴ്ച (06.03.2025) സ്വര്‍ണത്തിന് ഒരു വിഭാഗം വില വര്‍ധിപ്പിച്ചപ്പോള്‍ മറു വിഭാഗം കുറച്ചിരുന്നു. 

ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാര്‍ച് ഏഴിനും സ്വര്‍ണവില കുറച്ചതായി വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണനിരക്ക് കുറച്ചത്. സംഘടനയുടെ തീരുമാനപ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറച്ച് 7990 രൂപയും പവന് 240 രൂപ കുറച്ച് 63920 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറച്ച് 6590 രൂപയും പവന് 160 രൂപ കുറച്ച് 52720 രൂപയുമാണ് വിപണിവില. അതേസമയം, സാധാരണ വെള്ളിയുടെ വില ഗ്രാമിന് 108 രൂപയിലാണ് വ്യാപാരം. 

Bride Representing Gold Rate March 07 Kerala

അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷനും (AKGSMA) വെള്ളിയാഴ്ച വില കുറച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറച്ച് 8000 രൂപയും പവന് 480 രൂപ കുറച്ച് 64000 രൂപയുമാണ് നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറച്ച് 6585 രൂപയും പവന് 400 രൂപ കുറച്ച് 52680 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.

ഈ വാര്‍ത്ത പങ്കുവെക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും മറക്കരുത്.

The gold market in Kerala is experiencing confusion due to a conflict between trade associations, resulting in varying gold prices. The price of gold is nearing a record high.

#GoldPrice, #KeralaGold, #GoldMarket, #BusinessNews, #PriceHike, #GoldRate
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia