ആശ്വാസമായി വീണ്ടും താഴേക്ക്; ഒറ്റ ദിവസത്തിനുള്ളില്‍ സ്വര്‍ണവില പവന് ആകെ 6280 രൂപ കുറഞ്ഞു

 
 Bride Representing Kerala Gold Price January 30 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


● രാവിലെ പവന് 5240 രൂപയും ഉച്ചയ്ക്ക് 1040 രൂപയും കുറഞ്ഞു.
● 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില പവന് 1,24,080 രൂപയായി.
● 18 കാരറ്റ് സ്വർണവിലയിലും വൻ കുറവ്; പവന് 1.02 ലക്ഷത്തിൽ താഴെ.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9920 രൂപയായി കുറഞ്ഞു.
● 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6395 രൂപയാണ് നിലവിലെ വില.
● വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 395 രൂപയിൽ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (30.01.2026) രാവിലെയും ഉച്ചക്കുമായി സ്വര്‍ണവില കുറഞ്ഞു. ഒറ്റ ദിവസത്തിനുള്ളില്‍ ആകെ ഗ്രാമിന് 785 രൂപയും പവന് 6280 രൂപയുമാണ് കുറഞ്ഞത്. 

രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 655 രൂപ കുറഞ്ഞ് 15640 രൂപയും പവന് 5240 രൂപ കുറഞ്ഞ് 125120 രൂപയുമാണ്.

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 15510 രൂപയും പവന് 1040 രൂപ കുറഞ്ഞ് 124080 രൂപയുമാണ്.


18 കാരറ്റ് നിരക്കും താഴ്ന്നു

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 540 രൂപ കുറഞ്ഞ് 12930 രൂപയും പവന് 4320 രൂപ കുറഞ്ഞ് 103440 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 535 രൂപ കുറഞ്ഞ് 12845 രൂപയും പവന് 4280 രൂപ കുറഞ്ഞ് 102760 രൂപയിലുമാണ് കച്ചവടം നടന്നത്. 

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 12825 രൂപയും പവന് 840 രൂപ കുറഞ്ഞ് 102600 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 12740 രൂപയും പവന് 840 രൂപ കുറഞ്ഞ് 101920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലയിലും ഇടിവ്

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 415 രൂപ കുറഞ്ഞ് 10005 രൂപയും പവന് 3320 രൂപ കുറഞ്ഞ് 80040 രൂപയും 9 കാരറ്റിന് ഗ്രാമിന് 265 രൂപ കുറഞ്ഞ് 6450 രൂപയും പവന് 2120 രൂപ കുറഞ്ഞ് 51600 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 9920 രൂപയും പവന് 680 രൂപ കുറഞ്ഞ് 79360 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 6395 രൂപയും പവന് 440 രൂപ കുറഞ്ഞ് 51160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.


വെള്ളി വിലയില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 395 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 395 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3950 രൂപയുമാണ്.

വിപണിയിലെ ഈ അനിശ്ചിതത്വം മുതലെടുത്ത് സ്വർണം വാങ്ങാൻ ഇത് ശരിയായ സമയമാണോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: Gold prices in Kerala dropped sharply on Friday, falling by Rs 6280 per sovereign in a single day. Silver prices remained unchanged.

#GoldPrice #KeralaNews #GoldRateDrop #Kochi #Economy #SilverRate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia