Gold Price | റെക്കോര്‍ഡ് വിലയില്‍നിന്ന് സ്വര്‍ണം താഴേക്ക്; പവന് 320 രൂപ കുറഞ്ഞു, വെള്ളിനിരക്കില്‍ വര്‍ധനവ്


● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 50920 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സര്‍വക്കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. തിങ്കളാഴ്ച (03.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7705 രൂപയിലും പവന് 61640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6365 രൂപയിലും പവന് 50920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളി നിരക്കില്‍ വന്‍ വര്‍ധനവ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയില്‍ നിന്ന് 03 രൂപ കൂടി 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച (01.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7745 രൂപയിലും പവന് 61960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6395 രൂപയിലും പവന് 51160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയിലാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും (02.02.2025) വ്യാപാരം നടന്നത്.
ഈ വാര്‍ത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുത്.
Gold prices have decreased in Kerala, with a 320 rupee drop per pavan for 22K gold. Meanwhile, silver prices have seen an increase.
#GoldPrice #KeralaGold #PriceDrop #SilverPrice #Gold #Kerala