കുതിപ്പില്‍നിന്ന് നേരിയ ഇടിവിലേക്ക്; സ്വര്‍ണവില പവന് 800 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാവിലെ പവന് 8640 രൂപയുടെ വൻ വർധനവിന് ശേഷമാണ് വിലയിടിവ്.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയായി.
● 18 കാരറ്റ് സ്വർണവിലയിലും കുറവ് രേഖപ്പെടുത്തി.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയും 9 കാരറ്റിന് 40 രൂപയും കുറഞ്ഞു.
● വെള്ളി വിലയിൽ വൻ കുതിപ്പ്; ഗ്രാമിന് 60 രൂപ വർധിച്ചു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച (29.01.2026) തുടക്കത്തില്‍ വന്‍ വര്‍ധനവുമായെത്തിയ സ്വര്‍ണവിലയാണ് ഉച്ചക്ക് ശേഷം താഴ്ന്നത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1080 രൂപ കൂടി 16395 രൂപയും പവന് 8640 രൂപ കൂടി 131160 രൂപയുമാണ് കൂടിയത്.
ഉച്ചക്ക് ശേഷം ഗ്രാമിന് 100 രൂപ കുറഞ്ഞ് 16295 രൂപയും പവന് 800 രൂപ കുറഞ്ഞ് 130360 രൂപയുമാണ്.
18 കാരറ്റ് നിരക്കും താഴ്ന്നു
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 885 രൂപ കൂടി 13550 രൂപയും പവന് 7080 രൂപ കൂടി 108400 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 885 രൂപ കൂടി 13465 രൂപയും പവന് 7080 രൂപ കൂടി 107720 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 13470 രൂപയും പവന് 640 രൂപ കുറഞ്ഞ് 107760 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 13380 രൂപയും പവന് 680 രൂപ കുറഞ്ഞ് 107040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലയിലും ഇടിവ്
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 690 രൂപ കൂടി 10485 രൂപയും പവന് 5520 രൂപ കൂടി 83880 രൂപയും 9 കാരറ്റിന് ഗ്രാമിന് 440 രൂപ കൂടി 6755 രൂപയും പവന് 3520 രൂപ കൂടി 54040 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 10420 രൂപയും പവന് 520 രൂപ കുറഞ്ഞ് 83360 രൂപയും 9 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6715 രൂപയും പവന് 320 രൂപ കുറഞ്ഞ് 53720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി വിലയില്‍ വന്‍ കുതിപ്പ്
അതേസമയം, വെള്ളി വിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 410 രൂപയില്‍നിന്ന് 60 രൂപ കൂടി 470 രൂപയാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഉച്ചക്ക് ശേഷം വില രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രാവിലെ 410 രൂപയായിരുന്നു നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 4100 രൂപയുമായിരുന്നു.
അതോ ഇനിയും കുറയാൻ കാത്തിരിക്കണോ? നിങ്ങളുടെ അഭിപ്രായം പറയൂ.
Article Summary: Gold prices in Kerala witnessed a sharp decline in the afternoon after a massive surge in the morning, while silver prices recorded a significant hike.
#GoldRate #KeralaNews #SilverPrice #MarketUpdate #Kochi #Economy
