സംസ്ഥാനത്ത് ഇരട്ട കുതിപ്പുമായി സ്വർണവില ഉപഭോക്താക്കളെ അമ്പരപ്പിക്കുന്നു; തിങ്കളാഴ്ച രാവിലെയും ഉച്ചക്ക് ശേഷവുമായി പവന് കൂടിയത് 1080 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവൻ്റ് സ്വർണത്തിൻ്റെ വില 99,280 രൂപയായി.
● ഒരു ലക്ഷം രൂപയിലേക്ക് എത്താൻ ഇനി 720 രൂപയുടെ കുറവ് മാത്രമാണ് ശേഷിക്കുന്നത്.
● രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയും ഉച്ചയ്ക്ക് ശേഷം 60 രൂപയും വർധിച്ചു.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വില ഉയർന്നു.
● ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയാണ്.
● കെ സുരേന്ദ്രൻ വിഭാഗത്തിന് 10 ഗ്രാം വെള്ളിക്ക് 1980 രൂപയാണ് വില.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഇരട്ട കുതിപ്പുമായി സ്വര്‍ണവില ഉപഭോക്താക്കളെ അമ്പരപ്പിക്കുകയാണ്. തിങ്കളാഴ്ച (15.12.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് കൂടിയത്. ഒരു ലക്ഷമെത്താന്‍ 720 രൂപയുടെ കുറവാണ് ശേഷിക്കുന്നത്. ഇതോടെ ചരിത്രത്തിലെ റെക്കോര്‍ഡ് വര്‍ധനവാണ് സ്വര്‍ണവില തൊട്ടിരിക്കുന്നത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 12350 രൂപയും പവന് 600 രൂപ കൂടി 98800 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 12410 രൂപയും പവന് 480 രൂപ കൂടി 99280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റിനും വില കൂടി
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 10215 രൂപയും പവന് 240 രൂപ കൂടി 81720 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കൂടി 10155 രൂപയും പവന് 480 രൂപ കൂടി 81240 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കൂടി 10265 രൂപയും പവന് 400 രൂപ കൂടി 82120 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കൂടി 10205 രൂപയും പവന് 400 രൂപ കൂടി 81640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില ഉയര്‍ന്നു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 7910 രൂപയും പവന് 400 രൂപ കൂടി 63280 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 5100 രൂപയും പവന് 240 രൂപ കൂടി 40800 രൂപയുമായിരുന്നു.
ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 7945 രൂപയും പവന് 280 രൂപ കൂടി 63560 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 5125 രൂപയും പവന് 200 രൂപ കൂടി 41000 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 198 രൂപയും 10 ഗ്രാം വെള്ളിക്ക് 1980 രൂപയുമാണ്.
സ്വർണവില ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നു; നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kerala Gold Price hits record high of ₹99,280 per sovereign.
#GoldPriceKerala #GoldRateToday #RecordHighGold #1080Increase #InvestmentNews #Kochi
