കുതിപ്പ് തന്നെ: സ്വര്‍ണവില രാവിലെയും ഉച്ചക്കുമായി പവന് 3760 രൂപ കൂടി

 
Bride Representing Kerala Gold Price January 28 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,22,520 രൂപയായി ഉയർന്നു.
● ഉച്ചയ്ക്ക് മാത്രം പവന് 1400 രൂപയും ഗ്രാമിന് 175 രൂപയുമാണ് വർധിച്ചത്.
● 18 കാരറ്റ് സ്വർണവില ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങളിൽ ഒരു ലക്ഷം കടന്നു.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളിലും ഉച്ചയ്ക്ക് ശേഷം വർധനവുണ്ടായി.
● വെള്ളി വിലയിൽ ഉച്ചയ്ക്ക് മാറ്റമുണ്ടായില്ല; ഗ്രാമിന് 380 രൂപയിൽ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ആഴ്ചകളായി നാടകീയതകള്‍ തുടരുകയാണ്. ബുധനാഴ്ച (28.01.2026) രാവിലെയും ഉച്ചക്കുമായി ഇരട്ട കുതിപ്പാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഗ്രാമിന് രണ്ട് തവണയായി 470 രൂപയും പവന് 3760 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 122500 രൂപയും കടന്നിരിക്കുകയാണ്. 

Aster mims 04/11/2022

രാവിലെ ഗ്രാമിന് 295 രൂപ കൂടി 15140 രൂപയും പവന് 2360 രൂപ കൂടി 12120 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഉച്ചക്ക് ഗ്രാമിന് 175 രൂപ കൂടി 15315 രൂപയും പവന് 1400 രൂപ കൂടി 122520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

18 കാരറ്റ് നിരക്കും കുതിക്കുന്നു

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 245 രൂപ കൂടി 12525 രൂപയും പവന് 1960 രൂപ കൂടി 100200 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 240 രൂപ കൂടി 12435 രൂപയും പവന് 1920 രൂപ കൂടി 99480 രൂപയിലുമാണ് കച്ചവടം നടന്നത്. 

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 140 രൂപ കൂടി 12665 രൂപയും പവന് 1120 രൂപ കൂടി 101320 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കൂടി 12580 രൂപയും പവന് 1160 രൂപ കൂടി 100640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലയിലും വന്‍ വര്‍ധനവ്

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 190 രൂപ കൂടി 9685 രൂപയും പവന് 1520 രൂപ കൂടി 77480 രൂപയും 9 കാരറ്റിന് ഗ്രാമിന് 120 രൂപ കൂടി 6245 രൂപയും പവന് 960 രൂപ കൂടി 49960 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 9795 രൂപയും പവന് 880 രൂപ കൂടി 78360 രൂപയും 9 കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 6315 രൂപയും പവന് 560 രൂപ കൂടി 50520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 380 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 380 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3800 രൂപയുമായിട്ടുണ്ട്.

സാധാരണക്കാരുടെ സ്വർണസ്വപ്നങ്ങൾക്ക് ഇതോടെ അന്ത്യമായോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: Gold prices in Kerala witnessed a double hike in a single day, increasing by Rs 3760 per sovereign to cross Rs 1.22 Lakh.

#GoldPrice #KeralaNews #GoldRateToday #BusinessNews #MarketUpdate #SilverPrice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia