Gold Price | സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു; വെള്ളിനിരക്കില്‍ വര്‍ധനവ്

 
Gold price fluctuation in Kerala

Representational Image Generated by Meta AI

ADVERTISEMENT

18 കാരറ്റ് സ്വര്‍ണത്തിന് പവന് 44400 രൂപ.

വെള്ളിനിരക്കില്‍ വര്‍ധനവ് 

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price) ചാഞ്ചാട്ടം (Fluctuate) തുടരുന്നു. വെള്ളിയാഴ്ച (30.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത് (Decreased). ഗ്രാമിന് 6705 രൂപയിലും പവന് 53640 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്. 

Aster_MIMS

Gold Rate Today in Kerala

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും പവന് 40 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5550 രൂപയിലും പവന് 44400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി നിരക്ക് വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയില്‍നിന്ന് 01 രൂപ കൂടി 93 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

വ്യാഴാഴ്ച (29.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6715 രൂപയിലും പവന് 53720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയിലും പവന് 44440 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്ക് ഇടിഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 92 രൂപയിലാണ് വ്യാപാരം നടന്നത്.

#GoldPrice #Kerala #Investment #Economy #Finance #GoldNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia