Gold Price | ഇനി കുതിക്കാനോ, താഴാനോ? 3 ദിവസം പിന്നിട്ടിട്ടും സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 53500 മുകളില്‍ തുടരുന്നു 

 
Gold Price August 27 Kerala, Malayalam News, Gold Price, Gold Price Today.

Representational Image Generated by Meta AI

18 കാരറ്റ് സ്വര്‍ണത്തിന് പവന് 44320 രൂപ.

വെള്ളിനിരക്കിലും മാറ്റമില്ല

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിനം പിന്നിട്ടിട്ടും സ്വര്‍ണവിലയില്‍ (Gold Price) മാറ്റമില്ല (No Changes). ചൊവ്വാഴ്ച (27.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53560 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

ഞായറാഴ്ചയും (25.08.2024) തിങ്കളാഴ്ചയും (26.08.2024) ഇതേ വിലയില്‍ തന്നെയാണ് സ്വര്‍ണം, വെള്ളി നിരക്കുകളുടെ വ്യാപാരം പുരോഗമിച്ചത്. ശനിയാഴ്ച (24.08.2024) വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലായിരുന്നു. ശനിയാഴ്ചത്തെ നിരക്കിലാണ് ഇത്രയും ദിവസം വ്യാപാരം നടന്നത്. 

ശനിയാഴ്ച (24.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയില്‍നിന്ന് 02 രൂപ കൂടി 93 രൂപയിലാണ് വ്യാപാരം നടന്നത്.

#goldprice #Kerala #goldrate #economy #investment #jewelry #market

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia