Gold Price | സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്; 2 ദിവസത്തിനിടെ പവന് കൂടിയത് 1120 രൂപ
18 കാരറ്റ് സ്വര്‍ണത്തിന് പവന് 43400 രൂപ.
വെള്ളിനിരക്കിലും വര്‍ധനവ്
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ (Gold Price) വമ്പന്‍ വര്‍ധനവ് (Increased). രണ്ട് ദിവസത്തിനിടെ പവന് 1120 രൂപയാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച (13.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52520 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5425 രൂപയിലും പവന് 43400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയില്‍നിന്ന് 01 രൂപ കൂടി 88 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച (12.08.2024) സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5345 രൂപയിലും പവന് 42760 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം നടന്നത്.#KeralaGoldPrice #GoldPriceHike #Investment #Economy #KeralaNews