Gold Price | സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 360 രൂപ കൂടി


18 കാരറ്റ് സ്വര്‍ണത്തിന് പവന് 42760 രൂപ.
വെള്ളിനിരക്കില്‍ ഇടിവ്
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price) വര്‍ധനവ് (Increased). തിങ്കളാഴ്ച (12.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51760 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5345 രൂപയിലും പവന് 42760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിനിരക്ക് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച (10.08.2024) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6425 രൂപയിലും പവന് 51400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5320 രൂപയിലും പവന് 42560 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയിലാണ് വ്യാപാരം നടന്നത്. ഞായറാഴ്ചയും (11.08.2024) ഇതേവിലയില്‍ തന്നെയാണ് സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വ്യാപാരം നടന്നത്.#goldprice, #kerala, #goldrate, #jewelry, #investment, #economy, #businessnews