Gold Price | ആഗസ്ത് ആദ്യ ദിനത്തിൽ വമ്പന്‍ കുതിപ്പുമായി സ്വര്‍ണവില; പവന് 400 രൂപ കൂടി

 
Gold Price August 01 Kerala, Malayalam News, Gold Price, Gold Price Today, Silver Price, Gold News.

Image Generated by Meta AI

ADVERTISEMENT

18 കാരറ്റ് സ്വര്‍ണത്തിന് പവന് 42720 രൂപ.

വെള്ളിനിരക്കില്‍ മാറ്റമില്ല

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price) ചാഞ്ചാട്ടം (Fluctuations) തുടരുന്നു. ആഗസ്ത് ആദ്യ ദിനത്തിൽ സ്വര്‍ണനിരക്കില്‍ വന്‍ വര്‍ധനവ് (Increased) രേഖപ്പെടുത്തി. വ്യാഴാഴ്ച (01.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6450 രൂപയിലും പവന് 51600 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്. 

Aster_MIMS

Gold Price

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5340 രൂപയിലും പവന് 42720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച (31.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6400 രൂപയിലും പവന് 51200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5300 രൂപയിലും പവന് 42400 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കും ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയില്‍നിന്ന് 02 രൂപ കൂടി 90 രൂപയായിരുന്നു വിപണി വില.
 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia