Business Crisis | 'സ്വർണാഭരണ വ്യവസായം പ്രതിസന്ധിയിൽ', കൂട്ടായ മുന്നേറ്റം അനിവാര്യമെന്ന് ടി എസ് കല്യാണരാമൻ; കെ സുരേന്ദ്രൻ എകെജിഎസ്എംഎ പ്രസിഡൻറ്

 
Gold Jewelry Industry in Crisis: T.S. Kalyanaraman Calls for Collective EffortCollective Effort
Gold Jewelry Industry in Crisis: T.S. Kalyanaraman Calls for Collective EffortCollective Effort

Photo: Arranged

● 'സ്വർണ വ്യാപാര മേഖലയിൽ തൃശ്ശൂരിന് വലിയ പ്രാധാന്യമുണ്ട്'.
● സർക്കാർ തലത്തിലുള്ള പിന്തുണ അനിവാര്യമാണെന്ന് കല്യാണരാമൻ. 
● സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 

തൃശൂർ: (KVARTHA) സ്വർണാഭരണ വ്യവസായം നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രതിസന്ധി മറികടക്കാൻ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും പ്രമുഖ സ്വർണ വ്യവസായി ടി എസ് കല്യാണരാമൻ അഭിപ്രായപ്പെട്ടു. സ്വർണ വ്യാപാര മേഖലയിൽ രാജ്യത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് തൃശൂരിനുള്ളതെന്നും അതിനാൽ സർക്കാർ തലത്തിലുള്ള സഹായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ (AKGSMA) ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ, ജം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എന്നീ സംഘടനകളുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നേതാക്കൾക്ക് നൽകിയ സ്വീകരണ സമ്മേളനവും, ജ്വല്ലറി കോൺക്ലേവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കല്യാണരാമൻ.

Gold Jewelry Industry in Crisis: T.S. Kalyanaraman Calls for Collective Effort

എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡണ്ട് അയമു ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം. വിനീത്, ചെയർമാൻ രാജേഷ് റോക്ക്ഡേ, വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത, ജിജെഇപിസി റീജണൽ ചെയർമാൻ മഹേന്ദ്ര കുമാർ തായൽ, ഗോൾഡ് പാനൽ കൺവീനർ കെ. ശ്രീനിവാസൻ എമറാൾഡ്, കോ-കൺവീനർ മൻസൂക്ക് കോത്താരി, ജയന്തിലാൽ ചെല്ലാനി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ എ.കെ. നിഷാദ്, ഗൗരവ് ഇസാർ ഐ ഡി ടി, ശാന്തകുമാർ, വർഗീസ് ആലുക്കാസ് തുടങ്ങിയവർ സംസാരിച്ചു.

കെ സുരേന്ദ്രൻ പ്രസിഡൻറ്

കെ സുരേന്ദ്രനെ എ.കെ.ജി.എസ്.എം.എയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ജനിച്ച സുരേന്ദ്രൻ സ്കൂൾ പഠനത്തിന് ശേഷം സ്വർണ വ്യാപാര രംഗത്തേക്ക് പ്രവേശിച്ചു. യൂണിറ്റ് തലം മുതൽ അസോസിയേഷനിൽ പ്രവർത്തിച്ചു വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ, കേരള മിനിമം ആക്ട് ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിലെ 4700 സ്വർണ വ്യാപാരികളെ പങ്കെടുപ്പിച്ച് നടത്തിയ ഓണം സ്വർണോത്സവത്തിന്റെ മുഖ്യ സംഘാടകനും സുരേന്ദ്രനായിരുന്നു.

തൃശൂരിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഡോ. ബി ഗോവിന്ദനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതും കെ സുരേന്ദ്രനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതും അംഗീകരിച്ചതെന്ന് അഡ്വ. എസ് അബ്ദുൽ നാസർ വ്യക്തമാക്കി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനും, മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കാതിരിക്കുക.

T.S. Kalyanaraman highlighted the crisis in the gold jewelry industry, calling for collective efforts. K. Surendran was elected as the new AKGSMA president. The event emphasized the need for government support in Thrissur's gold trade.

#GoldIndustry, #BusinessCrisis, #TSKalyanaraman, #AKGSMA, #KeralaBusiness, #GoldTrade

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia