ADVERTISEMENT
● ഒരു പവൻ സ്വർണത്തിന്റെ വില 81,520 രൂപയാണ്.
● ബുധനാഴ്ചയും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. സെപ്തംബര്‍ 18 വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10190 രൂപയും പവന് 400 രൂപ കുറഞ്ഞ് 81520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച (17.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയും പവന് 160 രൂപ കുറഞ്ഞ് 81920 രൂപയിലും ചൊവ്വാഴ്ച (16.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 10260 രൂപയും പവന് 640 രൂപ കൂടി 82080 രൂപയുമായിരുന്നു.
18 കാരറ്റിനും വില കുറഞ്ഞു
സെപ്തംബര്‍ 17 ന് 18 കാരറ്റിനും വില കുറഞ്ഞു. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8445 രൂപയും പവന് 320 രൂപ കുറഞ്ഞ് 67560 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8370 രൂപയും പവന് 320 രൂപ കുറഞ്ഞ് 66960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും ഇടിവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6520 രൂപയും പവന് 240 രൂപ കുറഞ്ഞ് 52160 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 4205 രൂപയും പവന് 160 രൂപ കുറഞ്ഞ് 33640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത വിലകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 139 രൂപയും മറുവിഭാഗത്തിന് 137 രൂപയില്‍ നിന്ന് രണ്ട് രൂപ കുറഞ്ഞ് 135 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? പങ്കിടാൻ മറക്കരുത്.
Article Summary: Gold and silver prices fall for the second consecutive day.
#GoldPrice #KeralaNews #GoldRate #Kerala #News #SilverPrice
