Markets | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; റെകോര്‍ഡുകള്‍ ഭേദിച്ച് വന്‍ കുതിപ്പില്‍ വ്യാപാരം തുടങ്ങി ഓഹരി വിപണി

 
Exit Polls Drive Markets To Record High, Investors Richer By Rs 12 Lakh Crore, Stock Market, Predict, Nifty, Surged, Sensex


സെന്‍സെക്‌സ് 2700 പോയിന്റോളം ഉയര്‍ന്ന് സര്‍വകാല ഉയരത്തിലെത്തി.

അദാനിയുടെ വിവിധ കംപനികളുടെ ഓഹരി വിലയിലും കുതിപ്പ്.

ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ താത്കാലിക ഇടിവിനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍.

മുംബൈ: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, റെകോര്‍ഡുകള്‍ ഭേദിച്ച് വന്‍ കുതിപ്പില്‍ വ്യാപാരം തുടങ്ങിയിരിക്കുകയാണ് ഓഹരി വിപണികള്‍. മോദി സര്‍കാര്‍ വീണ്ടും വരുമെന്ന എക്‌സിറ്റ് പോള്‍ റിപോര്‍ടുകളെ തുടര്‍ന്ന് സെന്‍സെക്‌സ് 2700 പോയിന്റോളം ഉയര്‍ന്ന് സര്‍വകാല ഉയരത്തിലെത്തി. നിഫ്ടി 750 പോയിന്റാണ് ഉയര്‍ന്നത്. 

അദാനിയുടെ വിവിധ കംപനികളുടെ ഓഹരി വിലയിലും കുതിപ്പുണ്ടായി. തിങ്കളാഴ്ച (03.06.2024) ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ് അദാനി ഗ്രൂപ് ഓഹരികള്‍. അദാനി ഗ്രീന്‍, അദാനി പോര്‍ട്‌സ് എന്നീ ഓഹരികളിലും വന്‍ കുതിപ്പുണ്ടായി. അദാനി ടോടല്‍ ഗാസ്, അദാനി വില്‍മര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അംബുജ സിമന്റ്‌സ്, എസിസി, എന്‍ഡിടിവി എന്നിവ മൂന്ന് ശതമാനത്തിനും 16 ശതമാനത്തിനും ഇടയില്‍ നേട്ടമുണ്ടാക്കി.

18 ശതമാനം നേട്ടമാണ് അദാനി ഗ്രൂപ് ഓഹരികളിലുണ്ടായത്. ഇതോടെ അദാനി ഗ്രൂപിന്റെ മൊത്തത്തിലുള്ള വിപണി മൂല്യം 1.4 ലക്ഷം കോടി വര്‍ധിച്ച്, ആകെ വിപണി മൂല്യം 20 ലക്ഷം കോടിയായി. അദാനി പവര്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച ഓഹരികളിലൊന്ന്. വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 18 ശതമാനത്തോളം നേട്ടമാണ് അദാനി പവറിന്റെ ഓഹരികളിലുണ്ടായത്. 

മികച്ച ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള നയങ്ങള്‍ തുടരുമെന്ന വിലയിരുത്തലാണ് വിപണിയിലെ മുന്നേറ്റത്തിന്റെ കാരണം. എന്നാല്‍ ചൊവ്വാഴ്ച (04.06.2024) ഫലം വരുമ്പോള്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ വിപണിയില്‍ താത്കാലി ഇടിവിനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

ഇന്‍ഡ്യ മുന്നണിക്കാണ് ഭൂരിപക്ഷമെങ്കിലും താത്കാലികമായി വിപണി താഴോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ബിഎസ്ഇ ഓഹരികളുടെ വിപണി മൂലധനത്തിലേക്ക് തിങ്കളാഴ്ച 12.48 ലക്ഷം കോടി രൂപയുടെ സമ്പത്ത് കൂട്ടിച്ചേര്‍ത്തു. കൂട്ടുകക്ഷി സര്‍കാരാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ നിലവിലെ നയങ്ങളില്‍ മാറ്റമുണ്ടാകാമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia