സംസ്ഥാനത്ത് കരട് ക്രൂയിസ് ടൂറിസം നയം അംഗീകരിച്ചു; ടൂറിസം ഹബ്ബായി മാറാന്‍ കേരളം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എക്‌സൈസ് വകുപ്പിൽ വിവിധ ഓഫീസുകളിലായി 134 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം.
● കടൽക്ഷോഭവും തിരയടിയും മൂലം കരയിലേക്ക് വെള്ളം കയറുന്നത് സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും.
● കാസർകോട് ചീമേനിയിലും കണ്ണൂർ എരമത്തും വ്യവസായ പാർക്കുകൾക്കായി ഭൂമി കിൻഫ്രയ്ക്ക് കൈമാറും.
● കള്ളിൽ നിന്നും വിനാഗിരി നിർമ്മിക്കാൻ അബ്കാരി ആക്ടിൽ ഭേദഗതി വരുത്തും.
● സപ്ലൈകോയ്ക്ക് നെല്ല് സംഭരണ കുടിശ്ശിക തീർക്കാൻ 63.37 കോടി രൂപ അനുവദിക്കും.
● കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കനാൽ വികസനത്തിന് 37 കോടിയുടെ ടെണ്ടർ.
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം എക്‌സൈസ് വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. എക്‌സൈസ് വകുപ്പില്‍ വിവിധ ഓഫീസുകളിലായി 134 തസ്തികകളാണ് സൃഷ്ടിക്കുക. ഇതില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ (4), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (2), എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (4), അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (34), സിവില്‍ എക്‌സൈസ് ഓഫീസര്‍ (42), വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (12), സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ (36) എന്നിവ ഉള്‍പ്പെടുന്നു.
ക്രൂയിസ് ടൂറിസം നയം
സംസ്ഥാനത്ത് കരട് ക്രൂയിസ് ടൂറിസം നയം മന്ത്രിസഭ അംഗീകരിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തീരദേശ മേഖലകളുടെ സമഗ്ര വികസനത്തിനും ഇത് വഴിയൊരുക്കും. രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിച്ച് കേരളത്തെ ഗ്ലോബല്‍ ടൂറിസം ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം.
വ്യവസായ പാര്‍ക്കുകള്‍
വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിലേക്ക് പുനര്‍നിക്ഷിപ്തമാക്കി കിന്‍ഫ്രയ്ക്ക് കൈമാറും. കാസര്‍കോട് ചീമേനിയിലെ 100 ഏക്കര്‍ ലാന്റ് പാര്‍സലും കണ്ണൂര്‍ എരമത്തുള്ള 30 ഏക്കറോളം ലാന്റ് പാര്‍സലുമാണ് കൈമാറുക.
സപ്ലൈകോയ്ക്ക് ധനസഹായം
നെല്ല് സംഭരണ പദ്ധതി പ്രകാരം 2022-23 വര്‍ഷത്തില്‍ സപ്ലൈകോയ്ക്ക് ഉണ്ടായ 63.37 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് തുക അനുവദിക്കും. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ 68 ശതമാനത്തില്‍ നിന്നും 64.5 ശതമാനമായി കുറയ്ക്കാന്‍ തയ്യാറാകാത്തതിനാലാണ് ഈ ബാധ്യത ഉണ്ടായത്.
സവിശേഷ ദുരന്തം
ഹൈ ടൈഡ് ലൈന്‍ അതിക്രമിച്ച് കടല്‍ഭാഗത്തു നിന്ന് കരഭാഗത്തേക്ക് തിരമാലകള്‍ കടന്നുകയറുന്നതും അതുവഴിയുണ്ടാകുന്ന വെള്ളപ്പൊക്കവും (കോസ്റ്റല്‍ ഹൈ ടൈഡ് ഫ്‌ളഡിങ്ങ് / സീ ഇന്‍കേര്‍ഷന്‍) സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. ഇരകള്‍ക്ക് പ്രകൃതിദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന രീതിയിലുള്ള ധനസഹായം അനുവദിക്കും.
മറ്റ് പ്രധാന തീരുമാനങ്ങള്‍
● അബ്കാരി ഭേദഗതി: കള്ളില്‍ നിന്നും വിനാഗിരി നിര്‍മ്മിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതിനായി അബ്കാരി ആക്ടില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ചു.
● പിഎസ്‌സി നിയമനം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് കോഴിക്കോട് കുട്ടോത്ത് സ്വദേശി എ. അജയ്കുമാറിനെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.
● കൊച്ചി കനാല്‍ വികസനം: കൊച്ചിയിലെ മാര്‍ക്കറ്റ് കനാല്‍ വികസന പ്രവൃത്തികള്‍ക്കായി 37,83,18,582 രൂപയുടെ ടെണ്ടര്‍ അനുവദിച്ചു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും ജലഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമാണ് പദ്ധതി.
● റോഡ് വികസനം: കൊല്ലം ജില്ലയിലെ എഴുകോണ്‍ നെടുമണ്‍കാവ് റോഡ് പ്രവൃത്തിക്കായി 3,28,11,595 രൂപയുടെ ടെണ്ടര്‍ അനുവദിച്ചു.
● ഭൂമി പാട്ടം: തിരുവനന്തപുരം ചെറുവയ്ക്കല്‍ വില്ലേജില്‍ 25.36 ആര്‍ ഭൂമി കാനം രാജേന്ദ്രന്‍ ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. ആറിന് 100 രൂപ നിരക്കിലാണിത്.
● തസ്തിക സൃഷ്ടിക്കല്‍: ആലപ്പുഴ ഗവണ്‍മെന്റ് ടിഡി മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കും.
● ഖനന ലേലം: കാസര്‍കോട് നര്‍ള ബ്ലോക്കിലെ ബോക്‌സൈറ്റ് നിക്ഷേപം വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നതിനുള്ള ലേലനടപടികള്‍ക്ക് അനുമതി നല്‍കി.
ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുന്നത് ലഹരിവ്യാപനം തടയാൻ സഹായിക്കുമോ? അതോ നിയമങ്ങൾ ഇനിയും കർശനമാക്കണോ? അഭിപ്രായം പറയൂ.
Article Summary: Kerala Cabinet approves 134 new posts in Excise Department and declares coastal high tide flooding as a state-specific disaster. Decisions include industrial parks in Kasaragod and Kannur.
#KeralaCabinet #GovtJobs #ExciseDepartment #DisasterManagement #Kasaragod #Kannur
