Follow KVARTHA on Google news Follow Us!
ad

Old Age Home | അവളുടെ വഴി തെളിഞ്ഞ് വരുന്നു

വൃദ്ധ ജനങ്ങളെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധമാണ് Old Age Homes, Malayalam Articles, Novel, മലയാള സാഹിത്യം
അവള്‍ അവളുടെ കഥ പറയുന്നു (4) 

- കൂക്കാനം റഹ്മാന്‍

(www.kvartha.com) ഒന്നാം ക്ലാസില്‍ പഠിപ്പിച്ച മാധവന്‍ മാഷിനെ അവള്‍ എന്നും ഓര്‍ക്കും. ജുബ്ബയും ഷാളും കറുത്ത ഫ്രേമുളള കണ്ണടയും വളഞ്ഞ കാലുള്ള കുട ഷര്‍ട്ടിന്റെ കോളറില്‍ തൂക്കിയിട്ട് നടക്കുന്നതും മറക്കില്ല. അവളും മധുവും ആ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണ്. അവളുടേത് മെലിഞ്ഞ ഉയരം കുറഞ്ഞ രൂപമാണ്. മധുവും അങ്ങിനെതന്നെ. മാധവന്‍മാഷിന് അവരെ ഇഷ്ടമായിരുന്നു. രണ്ടു പേരേയും ഓരോ കയ്യില്‍ തൂക്കിപിടിച്ച് എടുത്ത് മാഷ് നടക്കും. മാഷിന് അതൊരു രസമായിരുന്നു. അവര്‍ക്കാണെങ്കില്‍ അതൊരു സുഖവും. മധു അവളോട് സ്വകാര്യമായി പറയുമായിരുന്നു ഞാന്‍ നിന്നെ കല്യാണം കഴിക്കും. അവള്‍ അത് കേട്ട് ചിരിച്ചുകൊണ്ട് തലയാട്ടും.
            
Old Age Homes, Malayalam Articles, Novel, Her way is clear.

മാധവന്‍മാഷൊക്കെ മരിച്ച് മണ്ണായിട്ടുണ്ടാവും. മധു അടുത്തു തന്നെയുളള ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാലാണ്. അവള്‍ ചിലപ്പോഴോക്കെ മധുവിനെ കാണാറുണ്ട്. ഞാന്‍ നിന്നെ കല്യാണം കഴിക്കും എന്ന് കുട്ടി പ്രായത്തില്‍ പറഞ്ഞത് അപ്പോഴൊക്കെ അവള്‍ ഓര്‍ക്കും. അവള്‍ക്ക് പ്രായമുളളവരോട് പ്രത്യേക താല്‍പര്യമാണ്. അവരെ സഹായിക്കാനും അവരുടെ അനുഭവകഥ കേള്‍ക്കാനും അവള്‍ക്ക് ഇഷ്ടമാണ്. അവളുടെ എഫ്ബി നോക്കിയപ്പോള്‍ സുഹൃത്തുക്കളെല്ലാം പ്രായമുളളവരാണ്. അവള്‍ പറയും അവരോടാണ് എനിക്ക് ഇഷ്ടം. അവരുടെ ഭാഗത്തു നിന്ന് വേണ്ടാതീനങ്ങളൊന്നും ഉണ്ടാവില്ലല്ലോ. ഇക്കാര്യം പറയുമ്പോള്‍ പണ്ട് ട്രെയിന്‍ യാത്രയില്‍ ഉണ്ടായ അനുഭവം അവളുടെ മനസ്സിലേക്കോടിയെത്തും.

റോഡിലൂടെ പ്രായമായവര്‍ പോകുമ്പോള്‍ അവരെത്തന്നെ ശ്രദ്ധിച്ചിരിക്കുക അവളുടെ ശീലമാണ്. പ്രായമായ സ്ത്രീകളെ കണ്ടാല്‍ കൗതുകത്തോടെ അവരെ നോക്കിയിരിക്കും. എന്ത് രസമാണ് അവരെ കാണാന്‍ എന്നൊക്കെയുളള കമന്റ് പാസാക്കും. അമ്മൂമ്മമാരാണെങ്കില്‍ കൊച്ചുകുഞ്ഞുങ്ങളെ താലോലിക്കുന്നതുപോലെ കവളിലൊക്കെ നുളളും, മുത്തമിടും. അങ്ങിനെയുളള ഭ്രമമാണ് അവള്‍ക്ക് പ്രായമുളള വ്യക്തികളോട്. അവളുടെ കണ്‍മുന്നിലൂടെ കടന്നു പോകുന്ന വൃദ്ധ ജനങ്ങളെ സഹായിക്കാന്‍ അവള്‍ എപ്പോഴും സന്നദ്ധമാണ്. ബസില്‍ പിടിച്ചു കയറ്റാന്‍, റോഡ് മുറിച്ചു കടക്കാന്‍, കടയില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കാന്‍ ഇതെല്ലാം വളരെ സന്തോഷത്തോടെയാണ് അവള്‍ ചെയ്തിരുന്നത്.

അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങള്‍ നമ്മുക്കെല്ലാം ഉണ്ടാവാറുണ്ട്. അവള്‍ക്കും അത്തരമൊരനുഭവം ഉണ്ടായി. അവളുടെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയില്‍ ഒരു കള്ളുഷാപ്പുണ്ട്. മദ്യപിക്കുന്ന വയസ്സന്‍മാരോട് അവള്‍ അടുപ്പം കാണിക്കാറില്ല. വൈകുന്നേരങ്ങളില്‍ വയസ്സന്‍മാരുടെ താവളമാണ് ആ കളളുഷാപ്പ്. കളളിന്റെയും വറുത്തരച്ച കോഴിക്കറിയുടേയും മണം അന്തരീക്ഷത്തില്‍ തങ്ങിനില്‍പ്പുണ്ടാവും. അവള്‍ അതൊന്നും ശ്രദ്ധിക്കാതെ നേരെ നടന്നുപോകും. 'മോളെ ഒന്നു നില്‍ക്കൂ' പിറകില്‍ നിന്ന് ഒരു വിളികേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി. ആജാനുാഹുവായ ഒരു വൃദ്ധനാണ് അവളെ വിളിച്ചത്. അവള്‍ അവിടെ നിന്നു. അറുപത് കഴിഞ്ഞു കാണും. തേച്ചു മിനുക്കിയ വെളള വസ്ത്രമാണ് വേഷം. മുറുക്കിചുവപ്പിച്ചിച്ചുണ്ട്. നരബാധിച്ചു വെങ്കിലും ചുരുളന്‍ മുടി ക്ലീന്‍ ഷേവാണ്.

'ഞാന്‍ ഇവിടെ പെട്ടുപോയി മോളെ, എന്നെ വീട്ടിലെത്തിക്കണം. നടക്കാന്‍ പറ്റുന്നില്ല, വണ്ടിവിളിച്ചു കയറ്റിവിട്ടാലും മതി', കളളുകുടിയനായ ആ മനുഷ്യനോട് അവളള്‍ക്ക് വെറുപ്പാണ് തോന്നിയത്. നല്ല കുടുംത്തിലെ വ്യക്തിയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നി. വേച്ച് വേച്ച് അവളുടെ അടുത്തെത്തിയപ്പോഴേക്കും കാല്‍തെന്നി അയാള്‍ വീണു. അവള്‍ അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. നല്ല ഭാരമുണ്ട്. അവളുടെ ദേഹത്തേക്ക് അയാള്‍ ഛര്‍ദ്ദിച്ചു. അവള്‍ വെറുപ്പ് കാണിച്ചില്ല. വാനിറ്റി ബാഗില്‍ നിന്ന് ടവല്‍ എടുത്തു തുടച്ചു കളഞ്ഞു. വീടു ചോദിച്ചു മനസ്സിലാക്കി. അതിലൂടെ കടന്നു പോകുന്ന ഓട്ടോ വിളിച്ച് അയാളെ കയറ്റി വീട്ടില്‍ എത്തിച്ചു. മധ്യവയസ്‌കയായ സ്ത്രീ വീട്ടില്‍ നിന്ന് പുറത്തിറങ്ങി വന്നു. അയാളെ താങ്ങിപ്പിടിച്ച് അകത്തേക്കു കൊണ്ടുപോയി.

അവളും അവരുടെ കൂടെ അകത്തേക്കു പോയി. അപ്പോഴേക്കും അയാള്‍ക്ക് ബോധമുണര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അവളോട് എല്ലാം സംസാരിച്ചു. സിങ്കപ്പൂരില്‍ നല്ലൊരു ബിസിനസ് ഉണ്ട്. ഇത് തറവാടാണ്. വര്‍ഷത്തില്‍ ഒരു തവണ വരും. ഞങ്ങള്‍ക്ക് മക്കളില്ല. സാധാരണ കള്ള് കുടിക്കയോ മറ്റോ ഇങ്ങേര്‍ക്കില്ല. ഇന്നെന്തു പറ്റിയെന്നറിയില്ല. മോള് ഇങ്ങിനെ പ്രായമായവരെ സഹായിക്കാറുണ്ടെന്നും മറ്റും പറഞ്ഞു കേട്ടിട്ടുണ്ട്. ഏതായാലും മോള് ചെയ്ത ഉപകാരം മറക്കില്ല. അയാളോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ അവളെ വിളിച്ച് കിടക്കയില്‍ അടുത്തിരുത്തി. 'മോള് എന്റെ മോളാണ്', അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അവളുടേം കണ്ണ് നിറഞ്ഞു തൂളുമ്പി. 'മോള് എന്നും ഇവിടെ വരണം. ഞങ്ങളെ കണ്ടിട്ടേ പോകാവൂ'. 'അച്ഛാ ഞാന്‍ വരാം'. അച്ഛാ എന്ന വിളികേട്ടപ്പോള്‍ അയാള്‍ പരിസരം മറന്നു. അവളെ വാരിപ്പുണര്‍ന്നു. കവിളില്‍ തുരുതുരാ ഉമ്മ വെച്ചു.
 
Old Age Homes, Malayalam Articles, Novel, Her way is clear.

എന്നും വൈകുന്നേരങ്ങളില്‍ അവള്‍ അവിടെ എത്തും. രണ്ടുപേരുടേയും സുഖാന്വേഷണം നടത്തും. അദ്ദേഹത്തിനു തിരിച്ചു പോകേണ്ട ദിവസം അവളെ വിളിച്ചടുത്തിരുത്തി ഭാര്യയെ ചൂണ്ടികാണിച്ച് പറഞ്ഞു 'മോള് ഇവളെ ശ്രദ്ധിക്കണം. ഈ വീട് പ്രായമായവരെ പരിപാലിക്കാനുളള കേന്ദ്രമായി മാറ്റിക്കോളൂ. ആവശ്യമായ സാമ്പത്തിക സഹായമെല്ലാം ഞാന്‍ ചെയ്തോളാം'. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്ന പറഞ്ഞപോലെ അവള്‍ മനസ്സിലിട്ട് കൊണ്ടു നടന്ന ഒരു ആശയംപൂര്‍ത്തിയാവാന്‍ പോകുന്നു. 'അച്ഛാ ഞാനനത് ചെയ്തോളാം'. അവള്‍ ഒന്നുറക്കെയാണത് പറഞ്ഞത്. അടുത്ത ദിവസം മുതല്‍ വൃദ്ധസദനം നടപ്പിലാക്കുന്നതിനുളള ശ്രമത്തിലായി അവള്‍.

മൂന്ന് ഏക്കറോളം വരുന്ന തോട്ടവും, വലിയ ഇരുനില വീടും വൃദ്ധസദനം നടത്തുന്നതിലേക്കായി അദ്ദേഹം സൗജന്യമായി വിട്ടുകൊടുത്തു. രണ്ട് മാസത്തിനകം പ്രസ്തുത സ്വത്തിന്റെ രേഖ അവളുടെ പേരിലേക്ക് മാറ്റി. അവള്‍ വിപുലമായ യോഗം വിളിച്ചു. നാട്ടുകാരോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു. നടത്തിപ്പിനായി കമ്മറ്റി ഉണ്ടാക്കി. അവിടെകൂടിയവരെല്ലാം അവളെ മുക്തകണ്ഠം പ്രശംസിച്ചു. അടുത്ത ദിവസത്തെ വാര്‍ത്താ മാധ്യമങ്ങളിലെല്ലാം വൃദ്ധസദന രൂപീകരണവും അതിലേക്ക് നയിച്ച കാര്യങ്ങളും വിശദമായി പ്രതിപാദിച്ചുകൊണ്ടുളള വാര്‍ത്തയും വന്നു. അതിലൊന്നും ഭ്രമിക്കാതെ അവള്‍ അവളുടെ പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ട് പോയി.

(തുടരും)



Keywords: Old Age Homes, Malayalam Articles, Novel, Her way is clear.
< !- START disable copy paste -->

Post a Comment