Follow KVARTHA on Google news Follow Us!
ad

യുവതിക്കൊപ്പം ഗള്‍ഫുകാരന്റെ നഗ്നചിത്രമെടുത്ത കേസ്; ആം ആദ്മി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആം ആദ്മി Kasaragod, Suspension, Kerala, Police, Investigates, Case, Abdul Rahman Theuvath, Naufal, AAP
കാസര്‍കോട്: (www.kvartha.com 31.05.2014) ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആം ആദ്മി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പാര്‍ട്ടി നേതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തളങ്കര തെരുവത്തെ അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കിയത്.

 കേസിലെ മുഖ്യപ്രതികളായ ഉവൈസ് (22), ഉദുമ മാങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ഷാനി എന്നുവിളിക്കുന്ന സമീന (24) എന്നിവര്‍ക്കൊപ്പം കേസില്‍ ഇരുവരും പങ്കാളികളാണെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടി­സ്ഥാനത്തില്‍ ഇവര പ്രതി ചേര്‍ത്തതോടെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചത്.
Kasaragod, Suspension, Kerala, Police, Investigates, Case, Abdul Rahman Theuvath, Naufal, AAP
 അതേസമയം അബ്ദുര്‍ റഹ്മാനും, നൗഫവും സന്ദര്‍ശക വിസയില്‍ ഗള്‍ഫിലേക്കാ കടന്നതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. കേസില്‍ നേരത്തെ അറസ്റ്റിലായവരെ ചോദ്യംചെയ്തതില്‍ നിന്നാണ് കേസില്‍ എ.എ.പി പ്രവര്‍ത്തകരു­ടെയും മറ്റുള്ളവരുടയും പങ്കിനെകുറിച്ചുള്ള സൂചന ലഭിച്ചത്. പരാതിക്കാരനായ കാഞ്ഞങ്ങാട് ചിത്താരി വലിയവളപ്പില്‍ അബ്ബാസ് ഇവരുടെയും ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു.

 ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് ഉച്ചയ്ക്കാണ് അബ്ബാസിനെ മിസ്ഡ് കോളടിച്ച് പരിചയപ്പെട്ട രണ്ട് യുവതികള്‍ കാസര്‍കോട് ചൗക്കി ആസാദ് നഗറിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് ഒളിക്യാമറയിലൂടെ യുവതിക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ എടുക്കുകയുമായിരുന്നു. ഇത്കാട്ടി 30 ലക്ഷം രൂപയാണ് സംഘം ഗള്‍ഫുകാരനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഏഴ് ലക്ഷം രൂപ നല്‍കാന്‍ സമ്മതിക്കുകയായിരുന്നു.

 ഗള്‍ഫുകാരന്റെ കയ്യിലുണ്ടായിരുന്ന 17,000 രൂപയും, അരലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണും, 3,000 രൂപയുടെ വാച്ചും അപ്പോള്‍ തന്നെ സംഘം തട്ടിയെടുത്തിരുന്നു. പിന്നീട് പണം കൊണ്ടുവരാന്‍ വേണ്ടി അബ്ബാസിനെ പോകാന്‍ അനുവദിച്ചു. അബ്ബാസ് പോലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവ ദിവസം രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ പണം വാങ്ങാനെത്തിയ മൂന്ന് പ്രതികളെ അവിടെ കാത്ത്‌നിന്ന് കെണിയൊരുക്കിയ പോലീസ് പിടികൂടുകയുമായിരുന്നു.

 തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മറ്റു പ്രതികളുടെ പങ്ക് തിരിച്ചറിഞ്ഞത്.

Related News:
ഗള്‍ഫുകാരനെ യുവതിക്കൊപ്പം നഗ്‌നചിത്രമെടുത്ത കേസ്: 3 പേര്‍കൂടി പ്രതികള്‍
ഷമീന 2 വര്‍ഷം മുമ്പത്തെ ഖത്തര്‍ വ്യവസായിയുടെ വീട്ടിലെ മോഷണക്കഥയിലെ നായിക
ഗള്‍ഫുകാരന്റെ നഗ്ന ചിത്രമെടുത്ത കേസ്: യുവതിയും യുവാവും അറസ്റ്റില്‍ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kasaragod, Suspension, Kerala, Police, Investigates, Case, Abdul Rahman Theuvath, Naufal, AAP.

Post a Comment