Follow KVARTHA on Google news Follow Us!
ad

സോളാര്‍ തട്ടിപ്പ്: ഫിറോസിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ്

സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ എ. ഫിറോസിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് റിപോര്‍ട്ട്. Thiruvananthapuram, Case, Accused, Bail, Police, Report, Kerala, Solar, Firoz, Kerala News, International News, National News, Gulf News, Health News,
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ എ. ഫിറോസിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് റിപോര്‍ട്ട്. ഫിറോസ് സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് റിപോര്‍ട്ട് തയ്യറാക്കിയത്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അറസ്റ്റ് മുന്നില്‍ കണ്ട് ഫിറോസ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2009 ല്‍ ബിജു രാധാകൃഷ്ണനും സരിതയും പ്രതിയായി തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എ. ഫിറോസ് പ്രതി ചേര്‍ക്കപ്പെട്ടത്. ഇപ്പോഴത്തെ സോളാര്‍ വിവാദത്തിന് മുമ്പായിരുന്നു കേസ്. 


Keywords: Thiruvananthapuram, Case, Accused, Bail, Police, Report, Kerala, Solar, Firoz, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment