Follow KVARTHA on Google news Follow Us!
ad

എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

സോളാര്‍ തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പബ്ലിക് റിലേഷന്‍സ് മുന്‍Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പബ്ലിക് റിലേഷന്‍സ് മുന്‍ ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പുവെച്ചു. തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ സരിത. എസ്. നായരുമായും ബിജു രാധാകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഫിറോസിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്.

സോളാര്‍ പാനല്‍ ഘടിപ്പിച്ചുതരാമെന്നു പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിതയ്ക്കും ബിജുവിനുമൊപ്പം ഫിറോസും പ്രതിപ്പട്ടികയിലുണ്ട്. ഫിറോസ് പ്രതിപ്പട്ടികയിലുണ്ടെന്നു വ്യക്തമാക്കിക്കൊണ്ടു പോലീസ് സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ട് സെക്രട്ടേറിയറ്റില്‍ വെച്ച് കാണാതായി. ഇതേ കുറിച്ച്  അന്വേഷിക്കാന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി റാണി ജോര്‍ജ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

A.Firoz, Saritha.S.Nair, Biju Radhakrishnan, Solar Panel Corruption,Thiruvananthapuram,അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമല്ലെന്നും സരിതയും ബിജുവും തന്നെ കബളിപ്പിച്ചതാണെന്നുമാണ് ഫിറോസ് പറയുന്നത്. ഫിറോസിനെ മനപൂര്‍വം കുടുക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഫിറോസ് സംഭവത്തില്‍ നിരപരാധിയാണെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്. ഇന്നേതീയ്യതിവരെ ഫിറോസിനെതിരെ മറ്റെന്തെങ്കിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു.

Keywords: A.Firoz, Saritha S. Nair, Biju Radhakrishnan, Solar Panel Corruption,Thiruvananthapuram, Suspension, Vigilance case, Accused, Police, Report, Medical College, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment