Follow KVARTHA on Google news Follow Us!
ad

മോഡിയെ അമേരിക്കന്‍ പ്രതിനിധികള്‍ കാണാനെത്തിയത് പണം വാങ്ങിയതിന് ശേഷമെന്ന് പത്രം

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അമേരിക്കന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചത് പണം Narendra Modi, America, Visit, India, National, Medias, Cash, Gujarat Chief Minister, A Report in 'Hi India', a News Portal, Malayalam News, Kerala News
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അമേരിക്കന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചത് പണം വാങ്ങിയാണെന്ന് ഒരുപത്രം റിപോര്‍ട്ട് ചെയ്തു. ഗുജറാത്തിന്റെ വികസനം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ മോഡി കളിച്ച രാഷ്ട്രീയ നാടകമാണിതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി.യുടെ പ്രവര്‍ത്തകനായ ശലഭ് കുമാര്‍ സ്ഥാപകനായ ചിക്കാഗോയിലെ നാഷണല്‍ ഇന്ത്യന്‍ അമേരിക്കന്‍ പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് സംഘാടകരാണ് സന്ദര്‍ശന പരിപാടിയുടെ ചുക്കാന്‍ പിടിച്ചതെന്ന് പത്രം പറയുന്നു. അമേരിക്കന്‍ പ്രതിനിധി സംഘത്തിലുള്ള ഓരോരുത്തര്‍ക്കും 1,62,000 മുതല്‍ 8,68,000 രൂപ വരെ പണം നല്‍കിയെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഷിക്കാഗോയിലെ നിന്നുള്ള ഹായ് ഇന്ത്യ ദിനപത്രമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

പ്രതിനിധി സംഘം ഗുജറാത്തിന് പുറമെ താജ്മഹല്‍, ഉദയ്പൂര്‍ ലേക് പാലസ്, സുവര്‍ണ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു. സ്‌പോണ്‍സേര്‍ഡ് സന്ദര്‍ശനം പൊളിഞ്ഞസാഹചര്യത്തില്‍ മോഡി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. അതേസമയം, മോഡിക്ക് വിസ അനുവദിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.

Narendra Modi, America, Visit, India, National, Medias, Cash, Gujarat Chief Minister, A Report in 'Hi India', a News Portal, Malayalam News, Kerala News
2002 ലെ ഗുജറാത്ത് വംശഹത്യയെ തുടര്‍ന്നാണ് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചത്. ഇതിനിടെ മോഡി പലതവണ വിസക്ക് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് അമേരിക്കന്‍ പ്രതിനിധി സംഘം മോഡിയെ സന്ദര്‍ശിച്ചത്. മോഡിയുടെ വികസന പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായാണ് അമേരിക്കന്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയതെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. സന്ദര്‍ശനം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു.


Keywords: Narendra Modi, America, Visit, India, National, Medias, Cash, Gujarat Chief Minister, A Report in 'Hi India', a News Portal, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment