Follow KVARTHA on Google news Follow Us!
ad

ഗുജറാത്ത് വികസനം മുന്‍ഷി അമ്മാവന്റെ കാഴ്ച്ചപ്പാടില്‍

മുന്‍ഷി അമ്മാവന്‍ രണ്ടു ദിവസമായി നമ്മുടെ നരേന്ദ്രമോഡി സാറിനെ കുറിച്ച് ആലോചിക്കുവാരുന്നു. മോഡി സാര്‍ ഭരിക്കുന്ന ഗുജറാത്തില്‍ മാത്രമേ വികസനം നടക്കുന്നുള്ളൂ Munshi Ammavan, Article, Gujarat, Kerala, Google, Indian, Narendra Mody,
മുന്‍ഷി അമ്മാവന്‍ രണ്ടു ദിവസമായി നമ്മടെ നരേന്ദ്രമോഡി സാറിനെ കുറിച്ച് ആലോചിക്കുവാരുന്നു. മോഡി സാര്‍ ഭരിക്കുന്ന ഗുജറാത്തില്‍ മാത്രമേ വികസനം നടക്കുന്നുള്ളൂ എന്ന രീതിയിലാണ് നമ്മടെ അഭിനവ രാജ്യസ്‌നേഹികളുടെ പ്രകടനം. എന്തായാലും ഇതൊക്കെ സത്യം ആണോ എന്നറിയണമല്ലോ. വയസായാലും മുന്‍ഷി അമ്മാവന്റെ അഭിപ്രായങ്ങള്‍ക്കും കഴമ്പുണ്ട്. ഈ മുന്‍ഷി അമ്മാവന്‍ ആരാണെന്ന് പറഞ്ഞില്ലല്ലോ.. ഫെയ്‌സ്ബുക്കിലെ ഒരു കൂട്ടുകാരനാണ് ഈ കക്ഷി. ഇദ്ദേഹം നടത്തിയ ഒരു പഠനമാണ് താഴെ. ഒന്നു വായിച്ചുനോക്കി ഇഷ്ടപ്പെട്ടാല്‍ അടി ലൈക്ക്....

ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് ഒന്ന് എടുത്ത്തരാന്‍ മുന്‍ഷി അമ്മാവന്‍ ഗൂഗിളിനോട് അഭ്യര്‍ത്ഥിച്ചു. ഗൂഗിള്‍ ഒട്ടും മടിച്ചില്ല, എടുത്തുകൊടുത്തു ആ ലിസ്റ്റ്... ഗുജറാത്തിന് പത്താം സ്ഥാനം, വികസന മുരടിപ്പെന്ന് വാഴ്ത്തുന്ന കേരളം പോലും അഞ്ചാം സ്ഥാനത്ത്. പിന്നെ എന്തുകൊണ്ട് ഗുജറാത്തിന് ഈ ഗതികേട് ഉണ്ടായെന്ന് മുന്‍ഷി അമ്മാവന് തന്നെ ഒരു സംശയം.

ഒരു കാര്യത്തില്‍ പിന്നിലാവുക എന്നത് പ്രത്യേകിച്ച് വലിയ സംഭവം ഒന്നും അല്ല എന്നുള്ളതിനാല്‍ അടുത്ത ചോദ്യം ചോദിക്കാം എന്ന് വെച്ച് ഇന്ത്യയിലെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്റെക്‌സിന്റെ വിവരങ്ങള്‍ ചോദിച്ചു. ഗൂഗിള്‍ വീണ്ടും ലിസ്റ്റുമായി വന്നു. നോക്കുമ്പോള്‍ എന്താ? കേരളത്തിന്റെ സ്‌കോര്‍ .921. എന്ന് പറഞ്ഞാല്‍ ഏകദേശം വികസിത രാജ്യങ്ങളുടെതിനു തുല്യം. അപ്പൊ ഗുജറാത്ത് എങ്ങനെ എന്ന് നോക്കിയപ്പോള്‍ കണ്ടത് .527. ഇന്ത്യയില്‍ എത്രാം സ്ഥാനത്താണെന്ന് നോക്കിയപ്പോ പതിനാലാം സ്ഥാനത്ത്. ഹരം പിടിച്ച മുന്‍ഷി അമ്മാവന്‍ മൂന്നാമത്തെ ചോദ്യം ചോദിച്ചു.

ജിഡിപിയില്‍ എത്രാം സ്ഥാനത്താണ്? എന്തായാലും വികസനം മലവെള്ളം പോലെ ഒഴുകുവല്ലേ, സംസ്ഥാനം അത്യാവശ്യം വലിപ്പവും ഉണ്ട് , എന്തായാലും മികച്ചതായിരിക്കും. ഇത്തവണ എന്തായാലും മുന്ഷി അമ്മാവന്‍ നിരാശപ്പെടേണ്ടി വന്നില്ല, ദേ കിടക്കുന്നു മോഡി സാറിന്റെ ഗുജറാത്ത് അഞ്ചാം സ്ഥാനത്. ഒന്നൂടെ നോക്കിയപ്പോളല്ലേ അതിന്റെ രസം, വികസനം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഉത്തര്‍ പ്രദേശ് മൂന്നാം സ്ഥാനത്, ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം.

പിന്നെ സാക്ഷരതയുടെ കാര്യം പറയുകയേ വേണ്ട. സാക്ഷരതയുടെ കാര്യത്തില്‍ 18-ാം സ്ഥാനമാണ്. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് നോക്കിയപ്പോ കേരളം രണ്ടാം സ്ഥാനത്ത്. അവിടേയും മോഡിയുടെ വികസനത്തിന്റെ അടിത്തറയിളകി. ഗുജറാത്തിന് പത്താം സ്ഥാനമാണ്. റോഡ് ഡെന്‍സിറ്റിയുടെ കാര്യത്തിലും ഗുജറാത്ത് 11-ാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ കേരളം പുലിയാണ്. ഒന്നാം സ്ഥാനം.

വ്യവസായ ശാലകളുടെ എണ്ണത്തിലും സ്ഥാനം നോക്കി. ഏതായാലും ഗൂഗിളിനും അത് അറിയില്ല, പക്ഷെ ലിസ്റ്റില്‍ ആദ്യത്തെ നാലില്‍ ഗുജറാത്ത് ഇല്ല.

ശിശുമരണ നിരക്ക് സ്ഥാനം നോക്കിയപ്പോള്‍ കേരളത്തില്‍ 1000 ജനനത്തിനു 14 മരണം എന്നുള്ളിടത്ത് ഗുജറാത്തില്‍ 62.

Munshi Ammavan, Article, Gujarat, Kerala, Google, Indian, Narendra Mody, ശരാശരി ആയുര്‍ ദൈര്‍ഖ്യം നോക്കുമ്പോള്‍ കേരളത്തില്‍ പുരുഷന് 71.67 ഉം സ്ത്രീക്ക് 75 ഉം വയസ്. ഗുജറാത്തില്‍ പുരുഷന് 63.12 ഉം സ്ത്രീയ്ക്ക് 64.10 ഉം.

അപ്പോ ഗുജറാത്ത് വികസന മാതൃകയെന്നു പറയുന്നവര്‍ മുന്‍ഷിഅമ്മാവന്റെ സംശയം ഒന്ന് തീര്‍ത്തുതരണം. ഇതാണോ വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിലെ റോഡുകളുടെയും പാലങ്ങളുടെയും ഫോട്ടോയില്‍ മോഡിയുടെ വികസനം എന്നെഴുതി വെച്ച് മുന്‍ഷി അമ്മാവന്റെ കണ്ണില്‍ മണ്ണ് വാരിയിടാന്‍ നോക്കല്ലെ മക്കളെ. കാരണം മുന്‍ഷി അമ്മാവന്‍ കണ്ണട വെച്ചിട്ടുണ്ട്. മുന്‍ഷി അമ്മാവന്‍ ഈ ഗൂഗിളിലൊന്നും കേറീട്ടില്ലായിരുന്നു. പക്ഷേ ആ പാവത്തെക്കൊണ്ട് ആ കടുംകൈയ്യും ചെയ്യിച്ചു. ഇതിനുള്ള തെളിവുകളും അമ്മാവന്‍ ഹാജരാക്കുന്നുണ്ട്. സംശയമുള്ളവര്‍ക്ക് പരിശോധിക്കാം...

-എം.കെ. ജോസഫ്

References:
1. http://www.rediff.com/business/slide-show/slide-show-1-indian-states-with-highest-per-capita-income/20120912.htm#10

2. http://en.wikipedia.org/wiki/Human_Development_Index

   http://indiatext.net/hdi-india/

3. http://indiatext.net/gdp-indian-states/

    http://www.census2011.co.in/literacy.php

4. http://business.rediff.com/slide-show/2010/jul/15/slide-show-1-indias-top-10-states-with-lowest-povtery.htm#9

5. http://www.infrawindow.com/reports-statistics/road-denstiy-in-india-dispartiy-persist_15/

6. http://www.jagranjosh.com/general-knowledge/indian-states-that-have-the-maximum-number-of-industries-1303192911-1

7. http://infochangeindia.org/women/statistics/life-expectancy-and-infant-mortaltiy-rates-for-selected-indian-states.html

8. http://infochangeindia.org/women/statistics/life-expectancy-and-infant-mortaltiy-rates-for-selected-indian-states.html


Keywords: Munshi Ammavan, Article, Gujarat, Kerala, Google, Indian, Narendra Mody, Women, Search, M.K. Joseph, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment