Follow KVARTHA on Google news Follow Us!
ad

മാക്കൂട്ടം ചുരം റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് സഞ്ചരിക്കാം: ചുരം റോഡില്‍ നാല്‍പ്പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനങ്ങള്‍ പോകരുത്, റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്, ബംഗളൂരു, മൈസൂര്‍ യാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം

ബംഗളൂരു, മൈസൂര്‍ യാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമേകിക്കൊണ്ട് ഇരിട്ടി-വിരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തെ ഗതാഗത നിയന്ത്രണം നീക്കി. റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നു രണ്ടാഴ്ചയായി തുടരുന്നKannur, News, Kerala, Traffic, Vehicles, Road
കണ്ണൂര്‍: (www.kvartha.com 21.08.2019) ബംഗളൂരു, മൈസൂര്‍ യാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമേകിക്കൊണ്ട് ഇരിട്ടി-വിരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തെ ഗതാഗത നിയന്ത്രണം നീക്കി. റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നു രണ്ടാഴ്ചയായി തുടരുന്ന ഗതാഗത നിയന്ത്രണമാണ് ഭാഗികമായി പുനസ്ഥാപിച്ചത്. ചെറിയ വാഹനങ്ങള്‍ക്കുള്ള നിരോധനം നീക്കികൊണ്ട് മടിക്കേരി ജില്ലാഭരണകൂടം ബുധനാഴ്ച വൈകിട്ടോടെയാണ് ഉത്തരവിറക്കിയത്.

മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്കും മേമനകൊലയ്ക്കുമിടയിലുള്ള നാലു കിലോമീറ്ററിനുള്ളില്‍ മൂന്നിടങ്ങളിലാണ് റോഡ് ഇടിഞ്ഞിരുന്നത്. പൊതുമരാമത്ത് വകുപ്പ് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള അനുമതി നല്‍കിയത്. ഗതാഗതം പൂര്‍ണമായും പുനര്‍ സ്ഥാപിക്കണമെങ്കില്‍ മാസങ്ങളെടുക്കും.

Kannur, News, Kerala, Traffic, Vehicles, Road, Traffic on the Iriti-Virajpet interstate has been lifted

ചുരം റോഡില്‍ നാല്‍പ്പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനങ്ങള്‍ പോകരുതെന്നും റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നുമുള്ള കര്‍ശന നിര്‍ദേശത്തോടെയാണ് കുടക് ജില്ലാഭരണകൂടം ചുരം റോഡിലൂടെ ചെറിയ വാഹനങ്ങളെ കടത്തിവിടാന്‍ ഉത്തരവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, News, Kerala, Traffic, Vehicles, Road, Traffic on the Iriti-Virajpet interstate has been lifted