» » » » » » » 2 വര്‍ഷം മുമ്പ് ഏറ്റവും മികച്ച റവന്യൂ ഉദ്യോഗസ്ഥയ്ക്കുളള പുരസ്‌ക്കാരം നേടി; വനിത തഹസീല്‍ദാരുടെ വീട്ടില്‍ നിന്നും അഴിമതി വിരുദ്ധ സേന പിടിച്ചെടുത്തത് 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണ്ണവും, റവന്യൂ വിഭാഗത്തില്‍ റാണിയായി വിലസിയ ലാവണ്യ കൈക്കൂലി പണ്ടാരമെന്ന് ജനങ്ങള്‍


ന്യൂഡല്‍ഹി: (www.kvartha.com 12.07.2019) ഏറ്റവും മികച്ച റവന്യൂ ഉദ്യോഗസ്ഥയ്ക്കുളള പുരസ്‌ക്കാരം തെലുങ്കാന സര്‍ക്കാരില്‍ നിന്നും ഏറ്റുവാങ്ങിയ തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ കെഷംപേട്ട് തഹസീല്‍ദാരാണ് വി ലാവണ്യ. അവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണ്ണവും.

ലാവണ്യയുടെ ഹൈദരാബാദിലെ ഹയാത്നഗര്‍ വീട്ടില്‍ നിന്നുമാണ് അഴിമതി വിരുദ്ധ സേന(എസിബി) ടീം പണവും സ്വര്‍ണ്ണവും കണ്ടെത്തിയത്. നാലു ലക്ഷം രൂപ ഒരു കര്‍ഷകനില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനായ അന്തയ്യയെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലാവണ്യയുടെ വീട്ടിലും നടത്തിയ റെയ്ഡ്.


ലാവണ്യയ്ക്ക് അഞ്ചുലക്ഷവും അന്തയ്യായ്ക്ക് മൂന്ന് ലക്ഷവും ഉള്‍പ്പെടെ എട്ടു ലക്ഷം രൂപയാണ് കര്‍ഷകനോട് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം കിട്ടിയതിന് തൊട്ടു പിന്നാലെ അന്തയ്യ ലാവണ്യയോട് വിവരം പറയുകയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ലാവണ്യയുടെ വീട്ടില്‍ റെയ്ഡ് നടത്താനാന്‍ കാരണമായത് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രേഖകളിലെ പ്രശ്നം പരിഹരിക്കാന്‍ ഇവര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നില നിലനില്‍ക്കുന്നതിനാലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Gold, Women, Telangana ACB nab village officicals, recover gold and cash from residence

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal