Follow KVARTHA on Google news Follow Us!
ad

സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇനി ഓണ്‍ലൈന്‍ വിസ; അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാകുന്നു ഇ-വിസ സംവിധാനത്തിലൂടെ

സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇനി ഓണ്‍ലൈന്‍ വിസ. അപേക്ഷിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കുന്ന ഇ-വിസ Riyadh, News, Gulf, World, Online, Visa, Visit
റിയാദ്: (www.kvartha.com 18.06.2019) സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇനി ഓണ്‍ലൈന്‍ വിസ. അപേക്ഷിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കുന്ന ഇ-വിസ സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദികള്‍ക്ക് നടപടികള്‍ കൂടുതല്‍ എളുപ്പമാകുകയാണ്. ടൂറിസ്റ്റ് വിസ, ബിസിനസ്സ് വിസ, മെഡിക്കല്‍ വിസ തുടങ്ങിയ വിസകള്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം പ്രാബല്യത്തില്‍ വന്നത്.

സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിസയ്ക്ക് അപേക്ഷിക്കേണ്ടത് ഇന്ത്യന്‍ എംബസിയുടെ വെബ് സൈറ്റ് വഴിയാണ്. അപേക്ഷയോടൊപ്പം ഓണ്‍ലൈന്‍ ആയി വിസ ഫീസും അടച്ചാല്‍ 24 മണിക്കൂറിനകം വിസ രജിസ്റ്റര്‍ ചെയ്ത ഈമെയിലില്‍ ലഭിക്കും. ഇതിന്റെ പ്രിന്റുമായി ഇന്ത്യയിലെ വിമാനത്താവളത്തിലെത്തിയാല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യ്തു നല്‍കുന്നു. ഇന്ത്യയിലെത്തിയതിന് ശേഷമാണ് ഇവരുടെ ബിയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നത്.

Riyadh, News, Gulf, World, Online, Visa, Visit, Saudi visiting visa In online

ഇന്ത്യ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ നേരിട്ടെത്തിയാണ് ഇതുവരെ സൗദി പൗരന്മാര്‍ക്ക് ബിയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടി വന്നിരുന്നത്. ഒമാന്‍, ഖത്തര്‍, യുഎ ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനായി ഇ-വിസ സംവിധാനം നിലവിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Online, Visa, Visit, Saudi visiting visa In online