Follow KVARTHA on Google news Follow Us!
ad

വ്യാപാരയുദ്ധത്തില്‍ ചൈനക്ക് തിരിച്ചടി; അമേരിക്കയുടെ നീക്കത്തില്‍ വിപണി ഇടിഞ്ഞ് ചൈനീസ് ഉല്‍പന്നങ്ങള്‍, ടെലികോം ഭീമന്‍ ഹുവാവേയുടെ വില്‍പന കുറഞ്ഞത് 40 ശതമാനം

അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന്റെ തുടര്‍ച്ചയായി ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ Washington, News, World, Technology, Business

വാഷിംങ്ടണ്‍: (www.kvartha.com 18.06.2019) അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന്റെ തുടര്‍ച്ചയായി ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഹുവാവേ നെറ്റ്വര്‍ക്കിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അമേരിക്ക നിരോധിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്ക് ആപ് ഹുവാവേ ഫോണുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. കമ്പനിക്കെതിരായ യുഎസ് നേതൃത്വത്തിലുള്ള തിരിച്ചടി രൂക്ഷമായതിനാല്‍ ചൈനീസ് ടെലികോം ഭീമന്റെ ഹാന്‍ഡ്സെറ്റുകളുടെ അന്താരാഷ്ട്ര വില്‍പ്പന കഴിഞ്ഞ മാസത്തില്‍ 40 ശതമാനം ഇടിഞ്ഞതായി ഹുവാവേ സ്ഥാപകന്‍ റെന്‍ ഷെങ്ഫെ പറഞ്ഞു.

കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 ബില്യണ്‍ ഡോളര്‍ (23.9 ബില്യണ്‍ ഡോളര്‍) കമ്പനി ഉത്പാദനം കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഉപകരണ നിര്‍മാതാവും രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവുമായ ചൈനീസ് കമ്പനി സുരക്ഷാ അപകടമുണ്ടാക്കുന്നുവെന്ന് യുഎസ് വാദിക്കുന്നു.''അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി ഉല്‍പാദനം 30 ബില്യണ്‍ ഡോളര്‍ കുറയ്ക്കും,'' ഷെന്‍ഷെനിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന പാനല്‍ ചര്‍ച്ചയില്‍ റെന്‍ പറഞ്ഞു.

 Washington, News, World, Technology, Business, Huawei smartphone sales hit amid US curbs

2019 ലും 2020 ലും വില്‍പ്പന 100 ബില്യണ്‍ ഡോളറായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഹുവാവേ 2019 ല്‍ 125 ബില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍, 2021 ല്‍ കമ്പനി 'ഊര്‍ജ്ജം വീണ്ടെടുക്കും' എന്നാണ് റെന്‍ വ്യക്തമാക്കിയത്. വിദേശ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞപ്പോള്‍ ചൈനയില്‍ വളര്‍ച്ച വളരെ വേഗത്തില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനും വികസനത്തിനുമായി ചിലവുകള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് റെന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Washington, News, World, Technology, Business, Huawei smartphone sales hit amid US curbs