SWISS-TOWER 24/07/2023

'സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പ്പര്യമുണ്ടായില്ല, പല്ലുതേച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ തന്നെ കാണാന്‍ എത്തി, എന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞു എന്നെ സെലക്ട് ചെയ്തു എന്ന്'; സിനിമാ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി സംവൃതാ സുനില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 18.06.2019) ക്ലബ് എഫ്എം സ്റ്റാര്‍ ജാമില്‍ ആര്‍ജെ ശാലിനിയ്‌ക്കൊപ്പം സിനിമയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു നടിസംവൃതാ സുനില്‍. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ നിന്ന് പല്ലു തേച്ചുകൊണ്ടിരിക്കുമ്പോഴാണ് സംവിധായകന്‍ ലാല്‍ജോസും ഛായാഗ്രഹകന്‍ രാജീവ രവിയും ചേര്‍ന്ന് തന്നെ കാണാന്‍ വന്നതെന്നാണ് നടി പറഞ്ഞത്.

തലേദിവസം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയിലഭിനയിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലാതിരിക്കുകയായിരുന്നു. അമ്മ വിളിച്ചപ്പോഴും കാണാന്‍ ചെല്ലില്ലെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. സംവിധായകന്‍ രഞ്ജിത്ത് അങ്കിള്‍ കുടുംബ സുഹൃത്തായിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടാണ് ലാല്‍ജോസും ഛായാഗ്രാഹകന്‍ രാജീവ് രവിയും തന്നെ കാണാന്‍ വന്നതെന്നുമാണ് സംവൃത വ്യക്തമാക്കിയത്.

'സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പ്പര്യമുണ്ടായില്ല, പല്ലുതേച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ തന്നെ കാണാന്‍ എത്തി, എന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞു എന്നെ സെലക്ട് ചെയ്തു എന്ന്'; സിനിമാ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി സംവൃതാ സുനില്‍

റൂംമേറ്റ്‌സ് എന്നെ റെഡിയാക്കി വിട്ടു. അവരുടെ മുന്നില്‍ നിന്ന് ചെന്ന് നിന്നപ്പോള്‍ നെര്‍വസ് ആയി എന്നും സംവൃത പറയുന്നു. ഉയരം കൂട്ടി പറഞ്ഞാല്‍ പേടിക്കുമല്ലോ എന്ന് ചിന്തിച്ച് അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടില്‍ കൂടുതലുണ്ടെന്ന് പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടെന്ന് ചോദിച്ച് ഫോട്ടോസൊക്കെ എടുത്ത് കൊണ്ടു പോയി. കുറച്ച് കഴിഞ്ഞ് എന്നെ സെലക്ട് ചെയ്തു എന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു. പിറ്റേദിവസം തന്നെ രസികന്റെ ഷൂട്ടും തുടങ്ങി എന്നും നടി പറഞ്ഞു. അതായിരുന്നു എന്റെ ആദ്യ സിനിമാ പ്രവേശനെ എന്ന് പറഞ്ഞ് സംവൃത ചിരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Actress, Samvritha Sunil, film, Cinema, Actress Samvrutha Sunil says her first film entry experience
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia