» » » » » » » » » » » » » » » മനസാക്ഷിയെ നടുക്കുന്ന പീഡനകഥ കാസര്‍കോട്ടും; വില്ലനായത് കഞ്ചാവ്, സ്വന്തം മാതാവിനെ 14 വയസുള്ള മകന്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

കാസര്‍കോട്: (www.kvartha.com 20.03.2017/ EXCLUSIVE REPORT) കേരളത്തില്‍ പീഡനകഥകള്‍ നിരന്തരം റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ടും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനകഥ പുറത്തുവന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ കഞ്ചാവ് ലഹരിയില്‍ ഉറക്കുഗുളിക നല്‍കി സ്വന്തം മാതാവിനെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.www.kvartha.com


ഇത് സംബന്ധിച്ചുള്ള അന്വേഷണം പോലീസ് പ്രാഥമിക ഘട്ടത്തില്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു. പരാതിയില്ലാത്തതിനാലാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. കാസര്‍കോട് നഗരത്തിന് സമീപത്തെ ഒരു പ്രദേശത്താണ് ഇത്തരമൊരു പീഡനകഥ നടന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകനാണ് മാതാവിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് ഏറെ വൈകിയാണ് വീട്ടുകാരറിഞ്ഞത്.

35 കാരിയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്ന് മക്കളും യുവതിയുമാണ് വീട്ടില്‍ താമസം. ഇതില്‍ രണ്ട് ആണ്‍കുട്ടികളാണ്. മൂത്ത മകന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. കൂട്ടുകെട്ടിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി മയക്കുമരുന്നിന്റെ അടിമയായി മാറിയത്. രാത്രിയില്‍ മാതാവ് കഴിക്കുന്ന ഭക്ഷണത്തില്‍ ഉറക്കുഗുളിക പൊടിച്ചുചേര്‍ത്ത് മയക്കിക്കിടത്തിയാണ് വിദ്യാര്‍ത്ഥി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.www.kvartha.com

ഒരു മാസത്തിന് ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ട യുവതി വയറുവേദനക്കുള്ള മരുന്നുകളും മറ്റും കഴിച്ചിരുന്നു. പിന്നീട് ചര്‍ദിയും മറ്റു അസ്വസ്ഥതകളും തുടങ്ങിയതോടെ യുവതിക്ക് താന്‍ ഗര്‍ഭിണിയാണെന്ന് സംശയം തോന്നുകയും ഗള്‍ഫിലുള്ള ഭര്‍ത്താവിനെ പെട്ടെന്ന് വിളിച്ചുവരുത്തി ഒരുമിച്ച് ഡോക്ടറെ കണ്ട് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്താവും വീട്ടുകാരും ആദ്യം യുവതിയുടെ ചാരിത്ര്യശുദ്ധിയിലാണ് സംശയിച്ചത്. ഭര്‍ത്താവിനോട് താന്‍ അത്തരക്കാരിയല്ലെന്ന് ആണയിട്ട് പറഞ്ഞതോടെ കുടുംബത്തിലെ മുതിര്‍ന്ന അംഗം രഹസ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടുകയായിരുന്നു.

സമീപവാസികളെയടക്കം നിരീക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ യുവതിക്ക് സംശയിക്കത്തക്ക രീതിയില്‍ യാതൊന്നും സംഭവിക്കാനിടയില്ലെന്ന് വ്യക്തമായി. യുവതി പതിവ്രതയാണെന്നും മനസ്സിലായി. പിന്നീടാണ് മകന്റെ സുഹൃത്തുക്കളെയും മറ്റും ചുറ്റിപ്പറ്റി അന്വേഷണം നടന്നത്. മകന്‍ കഞ്ചാവ് ഉപയോഗിക്കുന്ന കൂട്ടുകെട്ടിലെ അംഗമാണെന്ന് പോലീസിന് വിവരം കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായത്. തുടര്‍ന്ന് മകനെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. കഞ്ചാവ് ലഹരിയില്‍ പലതവണ മാതാവിനെ ഉറക്കഗുളിക നല്‍കി താന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന നഗ്ന സത്യം വെളിപ്പെടുത്തിയപ്പോള്‍ വീട്ടുകാരെല്ലാം തന്നെ സ്തബ്ധരായി. മയക്കാനുള്ള മരുന്ന് വില കൊടുത്താല്‍ ആര്‍ക്കും കിട്ടുന്ന സാഹചര്യത്തില്‍ മകന് കാര്യങ്ങള്‍ എളുപ്പമായി.www.kvartha.com

സ്വബോധത്തില്‍ മകന്‍ തന്റെ ചെയ്തിയില്‍ അതിയായി ദുഃഖിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. പീഡിപ്പിച്ചതാരാണെന്ന് തെളിഞ്ഞതോടെ മാതാവിന്റെ വയറ്റില്‍ വളരുന്ന സ്വന്തം മകനിലുണ്ടായ കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്തി ഒഴിവാക്കുകയായിരുന്നു. നാട്ടില്‍ ആരും തന്നെ അറിയാതിരുന്ന ഈ രഹസ്യം ലഹരിക്കെതിരെ ക്യാമ്പയിന്‍ നടത്തുന്ന കാസര്‍കോട്ടെ ഒരു പൊതുപ്രവര്‍ത്തകനാണ് കെവാര്‍ത്തയോട് വെളിപ്പെടുത്തിയത്.

സമൂഹത്തില്‍ നടമാടുന്ന പല തെറ്റായ പ്രവണതകള്‍ക്കും മുഖ്യകാരണം ലഹരി തന്നെയാണെന്നാണ് ഈ സംഭവത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കുന്നത്. നമ്മുടെ കുട്ടികള്‍ നിഷ്‌കളങ്കരും സല്‍സ്വഭാവികളാണെന്നുമാണ് എല്ലാ രക്ഷിതാക്കളും കരുതുന്നത്. എന്നാല്‍ ലഹരിക്കടിമപ്പെട്ടാല്‍ അമ്മപെങ്ങമ്മാരെ തിരിച്ചറിയാനുള്ള വിവേകം പോലും നഷ്ടപ്പെടുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വൈകി വീട്ടിലെത്തുന്ന കുട്ടികളെ നിരീക്ഷിക്കുകയും തെറ്റായ കൂട്ടുകെട്ടുകളില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ സദാജാഗരൂകരായിരിക്കണമെന്നും പൊതുപ്രവര്‍ത്തകന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Ganja, Molestation, Son, Student, Police, Investigation, Story, Anti-Drug-Seminar, Friendship, Mother, Family, Abortion, 14 year old molests mother after addiction of drug . 

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal