'യൂണിവേഴ്‌സിറ്റി കോളജിലെ സദാചാര ഗുണ്ടായിസം'; എസ് എഫ് ഐയെ പരസ്യമായി വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.02.2017) യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സദാചാര ഗുണ്ടായിസത്തില്‍ എസ് എഫ് ഐയെ അതിരൂക്ഷമായി വിമര്‍ശിച്ചുള്ള യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തൃശൂര്‍ സ്വദേശിയായ നസീഹ് അഷ്‌റഫാണ് എസ് എഫ് ഐയെ പരസ്യമായി വെല്ലുവിളിച്ച് വീഡിയോയിലൂടെ രംഗത്തുവന്നിരിക്കുന്നത്.

ഇനിയൊരു തവണകൂടി ഏതെങ്കിലും ക്യാംപസില്‍ അതിക്രമം കാണിച്ചാല്‍ എസ് എഫ് ഐ എന്ന സംഘടനയെ തീര്‍ത്തു പറയുമെന്നാണ് യുവാവ് വെല്ലുവിളിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഭീഷണി കോളുകള്‍ നസീഹിന് ലഭിച്ചിരുന്നു. ഇതിന് മറുപടിയായി ഇറക്കിയ രണ്ടാമത്തെ വീഡിയോയിലും എസ് എഫ് ഐയെ യുവാവ് രൂക്ഷമായി വിമര്‍ശിക്കുന്നു.

'യൂണിവേഴ്‌സിറ്റി കോളജിലെ സദാചാര ഗുണ്ടായിസം'; എസ് എഫ് ഐയെ പരസ്യമായി വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍


എസ് എഫ് ഐയുടെ നിലപാട് ഈ നിലക്കാണ് പോകുന്നതെങ്കില്‍ ഇത് പ്രശ്‌നമാവും. എസ് എഫ് ഐ മാത്രമല്ല നട്ടെല്ലുള്ള സ്റ്റുഡന്റ്‌സ് സംഘടന. ഇവിടെ ഞങ്ങളൊക്കെ യൂണിവേഴ്‌സിറ്റീന്നും, പല കോളജുകളില്‍ നിന്നും പഠിച്ചിറങ്ങിയ പിള്ളേരിവിടുണ്ട്. ഇതിനേക്കാളും ഉച്ചത്തില്‍ നന്നായി സദാചാരം പുലമ്പാനും, പിന്നെ നന്നായി മുഷ്ടി ചുരുട്ടി മോന്തക്ക് അടിക്കാനും, കൈയ്യും കാലും വെട്ടാനും, ഞങ്ങള്‍ക്കെല്ലാര്‍ക്കും അറിയാം, ക്യാംപസ് എന്താ നിങ്ങളുടെ തറവാട് വകയാണോ? ഇനി ഏതെങ്കിലും ആണിനോടോ പെണ്ണിനോടോ അതിക്രമം കാണിച്ചാല്‍ നിയമത്തിന്റെ വഴിക്കും കയ്യൂക്കിന്റെ വഴിയിലും പോകാന്‍ ഞാന്‍ തയ്യാറാണ്. എന്താണ് വിപ്ലവം എന്ന് ഞാന്‍ കാണിച്ച് തരാം. ഇത്രയും കാലം ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. ഞാനാരാണെന്ന് നിങ്ങളുടെ നേതാക്കളോട് പോയി ചോദിക്ക്- നസീഹ് തന്റെ ആദ്യ വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തനിക്ക് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചതായും അവര്‍ക്കൊക്കെ നിയമം എന്താണെന്ന് കാട്ടിക്കൊടുക്കുമെന്നും രണ്ടാമത്തെ വീഡിയോയില്‍ നസീഹ് വ്യക്തമാക്കുന്നു.

പലരും സഭ്യമല്ലാത്ത ഭാഷയിലാണ് സംസാരിച്ചത്. അത് എസ് എഫ് ഐയുടെ സംസ്‌കാരമാണ്. എന്നെ വിളിച്ച നിരവധി നമ്പറുകള്‍ ട്രെയിസ് ചെയ്തിട്ടുണ്ട്. എന്നാല്‍ സഖാക്കളെ കൊണ്ട് കേരളത്തിലെ ജയിലുകള്‍ നിറച്ചിട്ട് നമുക്കൊന്നും കിട്ടാനില്ല. എന്താ പ്ലാനെന്ന് കാണാന്‍ നിങ്ങള്‍ കാത്തിരിക്ക്. എന്നെ കഞ്ചാവോ കൊക്കെയ്‌നോ അല്ലാതെ ലോകത്തുള്ള ഏത് ലഹരിയിലേക്കോ എന്നെ തള്ളിവിട്. ആര്‍ എസ് എസുകാര്‍ എന്നെ ആര്‍ എസ് എസുകാരനാക്കാന്‍ നോക്കണ്ട. എന്നാല്‍ കമ്യൂണിസ്റ്റുകാരെക്കാള്‍ കുറച്ച് ഭേദം ഇപ്പോള്‍ ആര്‍ എസ് എസ് ആണ്. കാരണം കൂടെയുള്ളവര്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ തയ്യാറാകുന്നുണ്ട്. എന്നെ വിളിക്കുന്നവര്‍ സ്വന്തം നമ്പറില്‍ വിളിക്കണം. പൈസയില്ലെങ്കില്‍ നമ്പര്‍ അയച്ചു തന്നാല്‍ അങ്ങോട്ട് വിളിക്കാം. എന്നെ സുഡാപ്പിക്കാരനായും ചിത്രീകരിക്കുന്നു. ഇനിയിപ്പോള്‍ സ്വന്തമായി രാഷ്ട്രീയ നിലപാടെടുക്കാം. ആരെയാ നിങ്ങള്‍ ചകാക്കള്‍ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കുന്നത്. നിങ്ങള്‍ എന്റെ രോമത്തില്‍ പോലും തൊടില്ല. എന്ത് സംസ്‌കാരമാ നിങ്ങളുടേത്? ഈ ആശയം വെച്ചിട്ടാണോ നിങ്ങള്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ തനിനിറം പുറത്തു കാണിക്കാനാണ് ആദ്യ വീഡിയോ പുറത്തിറക്കിയത്. അത് സമ്പൂര്‍ണ വിജയമാണ്. എസ് എഫ് ഐയില്‍ അംഗമായവരില്‍ ഭൂരിഭാഗവും നിങ്ങളെ പേടിച്ചാണ് മെമ്പര്‍ഷിപ്പ് എടുത്തത്. അങ്ങനെയുള്ള റിബലുകളുടെ എണ്ണം റിബലല്ലാത്തവരുടേതിനേക്കാള്‍ കൂടുതലാണ്. അവരെല്ലാം എനിക്കൊപ്പമുണ്ട്- നസീഹ് രണ്ടാമത്തെ വീഡിയോയില്‍ പറയുന്നു.

അതിനിടെ നസീഹിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)




Keywords : Thiruvananthapuram, SFI, Video, Youth, Social Network, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia