SWISS-TOWER 24/07/2023

മയക്കുമരുന്ന് രാജാവ് അബൂദാബിയില്‍ അറസ്റ്റിലായി

 


അബൂദാബി: (www.kvartha.com 17.10.2016) ഫിലിപ്പൈനിലെ പിടികിട്ടാപ്പുള്ളിയും മയക്കുമരുന്ന് കടത്തിന്റെ രാജാവുമായ കെര്‍വിന്‍ എസ്പിനോസ (36) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയായിരുന്നു ഇയാളെ പിടികൂടിയത്. റോലന്‍ എസ്ലബോണ്‍ എസ്പിനോസ എന്നാണിയാളുടെ യഥാര്‍ത്ഥ പേര്.

യുഎഇ പോലീസിന്റെ ഭാഗത്തുനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റെന്ന് ഫിലിപ്പൈന്‍ എസ്പി ആല്‍ബര്‍ട്ട് ഫെറോ പറഞ്ഞു.

എസ്പിനോസയുടെ ചിത്രം ഫിലിപ്പീനോ ചാനല്‍ ന്യൂസില്‍ കണ്ട ഒരാളാണ് വിവരം ഫിലിപ്പൈന്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഫിലിപ്പൈന്‍ പോലീസ് അബൂദാബി പോലീസുമായി സഹകരിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആഗസ്റ്റ് ഒന്നിന് ഹോങ് കോങില്‍ നിന്നും ഇത്തിഹാദ് വിമാനത്തിലാണ് എസ്പിനോസ അബൂദാബിയിലെത്തുന്നത്. സെയില്‍സ് റപ്രസന്റേറ്റീവിന്റെ ജോലിക്കായി മൂന്ന് മാസത്തെ വിസയിലാണിയാള്‍ ഇവിടെയെത്തിയത്.

മയക്കുമരുന്ന് രാജാവ് അബൂദാബിയില്‍ അറസ്റ്റിലായി

SUMMARY: The Philippines' number two most wanted person on illegal drugs has been arrested by Abu Dhabi police on Sunday night, following a week-long pursuit.

Keywords: Gulf, Philippines, Abu Dhabi, Drug lord, Arrested
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia