ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായുള്ള രഹസ്യബന്ധം ഭാര്യയോട് വിളിച്ച് പറഞ്ഞ് തത്ത

 


കുവൈറ്റ് സിറ്റി: (www.kvartha.com 27.10.2016) ഭര്‍ത്താവിനും വീട്ടുജോലിക്കാരിക്കുമുള്ള രഹസ്യബന്ധം ഭാര്യയോട് വിളിച്ച് പറഞ്ഞ് വളര്‍ത്തു തത്ത. വീട്ടുജോലിക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ശ്യംഗാര വാക്കുകള്‍ ഭാര്യയ്ക്ക് മുന്‍പില്‍ തത്ത അനുകരിക്കുകയായിരുന്നു.

തത്ത ഈ വാക്കുകള്‍ ആവര്‍ത്തിച്ചതോടെ കാര്യങ്ങള്‍ ഭാര്യയ്ക്ക് മനസിലായി. അറബ് ന്യൂസാണ് രസകരമായ ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെതിരെ ഹവാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അതേസമയം ഇതൊരു കുറ്റകൃത്യമായി കരുതാനാകില്ലെന്നാണ് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണിത്. തത്ത ടിവിയിലേയോ റേഡിയോയിലേയോ സംഭാഷണങ്ങള്‍ കേട്ട് അനുകരിച്ചതാകാനുള്ള സാധ്യതയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായുള്ള രഹസ്യബന്ധം ഭാര്യയോട് വിളിച്ച് പറഞ്ഞ് തത്ത

SUMMARY: A man in Kuwait almost ended up going to jail after the family parrot accidentally exposed his alleged affair with the housemaid as it mimicked flirtatious exchange of words between them in front of his wife.

Keywords: Gulf, Kuwait, Affair, House maid, Husband, Wife, Parrot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia