ബുര്‍ജ് ഖലീഫയിലെ 22 അപാര്‍ട്ട്‌മെന്റുകള്‍ ഈ മലയാളിക്ക് സ്വന്തം
Sep 11, 2016, 16:20 IST
ദുബൈ: (www.kvartha.com 11.09.2016) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ ഒരു അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കുന്ന കാര്യം സ്വപ്ന തുല്യമാണ്. അപ്പോള്‍ ബുര്‍ജ് ഖലീഫയിലെ 900 അപാര്‍ട്ട്‌മെന്റുകളില്‍ 22ഉം സ്വന്തമാക്കിയാലോ? അത്തരമൊരു സ്വപ്ന നിമിഷത്തിലാണിപ്പോള്‍ ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയായ മലയാളിയായ ബിസിനസുകാരന്‍ ജോര്‍ജ്ജ് വി നേര്യപറമ്പില്‍.
ബുര്‍ജ് ഖലീഫയിലെ സ്വകാര്യ ഉടമകളില്‍ ഏറ്റവും കൂടുതല്‍ അപാര്‍ട്ട്‌മെന്റുകള്‍ ജോര്‍ജ്ജിന്റെ പേരിലാണ്. എന്നാല്‍ തന്റെ സ്വപ്നം 22ലും ഒതുങ്ങുന്നില്ലെന്ന് ജോര്‍ജ്ജ്.
ഒരിക്കല്‍ ബുര്‍ജ് ഖലീഫയുടെ ചിത്രം ചൂണ്ടിക്കാട്ടി ഒരു സുഹൃത്ത് ജോര്‍ജ്ജിനെ കളിയാക്കി. നിനക്കീ കെട്ടിടത്തില്‍ കടക്കാന്‍ പോലുമാകില്ലെന്ന്. എന്നാല്‍ ജോര്‍ജ്ജ് അതില്‍ കടക്കുക മാത്രമല്ല ചെയ്തത്. അവിടെ അപാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി.
ബുര്‍ജ് ഖലീഫയിലെ ഒരു അപാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എന്ന പത്ര പരസ്യമായിരുന്നു തുടക്കം. താല്പര്യം തോന്നിയ ജോര്‍ജ്ജ് ആ അപാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തു. പിറ്റേന്ന് തന്നെ അതില്‍ താമസവുമാക്കി. 2010ലായിരുന്നു അത്.
ഇപ്പോള്‍ 6 വര്‍ഷം പിന്നിടുമ്പോള്‍ ജോര്‍ജ്ജിന്റെ സ്വന്തമായത് 22 അപാര്‍ട്ട്‌മെന്റുകളും.
SUMMARY: To say you own one apartment in the world's tallest building would be impressive. But to say you own 22, now that would just be hard to believe right? Well believe it.
Keywords: Gulf, UAE, Dubai, Tallest Building, Burj Khalifa, Apartment, World's tallest building, Impressive

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.