Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കുത്തേറ്റ് മരിച്ച അദ്ധ്യാപകന് ഒരു കോടി രൂപ

ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കുത്തേറ്റ് മരിച്ച അദ്ധ്യാപകന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചു. New Delhi, Delhi government, Provide, Rs 1 crore, Family, School teacher
ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കുത്തേറ്റ് മരിച്ച അദ്ധ്യാപകന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റിനെ കൊണ്ട് അന്വേഷിക്കാനും ഉത്തരവായിട്ടുണ്ട്. ഉപ മുഖ്യമന്ത്രി മനീഷ് സിസോഡിയയാണ് ഇക്കാര്യം അറിയിച്ചത്.

മുകേഷ് കുമാര്‍ എന്ന അദ്ധ്യാപകന് രണ്ട് വിദ്യാര്‍ത്ഥികളുടെ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്കായിരുന്നു കുത്തേറ്റത്. ഗവണ്‍മെന്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചായിരുന്നു സംഭവം.

കുടുംബാംഗങ്ങളുടെ വേദനയ്ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ല. അടിയന്തിര സാമ്പത്തീക സഹായം എന്ന നിലയിലാണിപ്പോള്‍ സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുന്നത്. അദ്ധ്യാപകരെ ബഹുമാനിക്കുന്ന സര്‍ക്കാരാണ് ഞങ്ങളുടേത്. അവര്‍ നല്‍കുന്ന സേവനം ഒരു പട്ടാളക്കാരന്‍ അതിര്‍ത്തിയില്‍ നല്‍കുന്ന സേവനത്തിന് തുല്യമാണെന്ന് ഞങ്ങള്‍ കരുതുന്നുവെന്നും സിസോഡിയ പ്രഖ്യാപന വേളയില്‍ പറഞ്ഞു.

New Delhi, Delhi government, Provide, Rs 1 crore, Family, School teacher

SUMMARY: New Delhi: The Delhi government will provide Rs 1 crore to the family of a school teacher stabbed to death by two of his students, it was announced on Tuesday.

Keywords: New Delhi, Delhi government, Provide, Rs 1 crore, Family, School teacher