SWISS-TOWER 24/07/2023

ഫേസ്ബുക്ക് 'മിറാക്കിള്‍' ഗാനം നിങ്ങള്‍ക്ക് കേള്‍ക്കാം...

 


കൊച്ചി: (www.kvartha.com 19.01.2016) ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്തില്‍ നിര്‍മിച്ച 'മിറാക്കിള്‍' എന്ന ഹോം സിനിമയുടെ ഗാനം പുറത്തിറങ്ങി. 'ഒരു വിളി ഒരു സ്പര്‍ശം' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക സുജാതയാണ്. കൊല്ലത്ത് നിന്നുള്ള റിട്ടേര്‍ഡ് ടീച്ചറായ മേഴ്‌സി പീറ്റര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ജിംന ജോണ്‍സ്, നെടുമ്പാശേരിയില്‍ നിന്നുള്ള ഡിയോണ്‍ ജിമ്മി എന്നീ ബാലതാരങ്ങളാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. ജിംനയുടെ അമ്മ ജോളി ജോണ്‍സും ഇതില്‍ കേന്ദ്രകഥാപാത്രമായ വീട്ടമ്മയുടെ വേഷത്തില്‍ എത്തുന്നു. മാധ്യമ പ്രവര്‍ത്തകനായ സോണി കല്ലറയ്ക്കല്‍, പ്രശസ്ത തിരക്കഥാകൃത്ത് എം.എ പ്രശാന്ത്, സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ജമാല്‍ റാഷി, ആഷിഖ് അബ്ദുല്ല, രജ്ഞിത്ത് കണ്ണൂര്‍, ബിപീഷ് കോഴിക്കോട്, ജെയ്‌സര്‍ ആലുവ, ജോഷി കട്ടപ്പന, മുഫിനാസ് കൊടുവള്ളി, അനുറാം വി. നായര്‍ എന്നിവരാണ് ഈ ഹോം ഫിലിമിന്റെ നിര്‍മാണത്തിന് നേതൃത്വം വഹിച്ചത്. ഇതില്‍ അഭിനയിച്ചിരിക്കുന്നതും സിനിമയെ സ്‌നേഹിക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ തന്നെ. ഗാനത്തിന്റെ വീഡിയോ കാണാം.

ഫേസ്ബുക്ക് 'മിറാക്കിള്‍' ഗാനം നിങ്ങള്‍ക്ക് കേള്‍ക്കാം...


Miracle song
Posted by Kvartha World News on  Tuesday, 19 January 2016
Keywords : Kochi, Facebook, Entertainment, Home Film.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia