ജിഹാദുദ്ദീന്‍ അരീക്കാടന്‍
ജിദ്ദ: (www.kvartha.com 01/06/2015) ഓണ്‍ലൈന്‍ വഴി സൗദി വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്ന വിസിറ്റിംഗ് വിസകള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹജ്ജിനു ശേഷം പുതിയ അപേക്ഷ സമര്‍പ്പിക്കാനുള്ള സന്ദേശമാണു വരുന്നത്.
വിസിറ്റിംഗ് വിസ നടപടികള്‍ ലഘൂകരിച്ചതിനു ശേഷം ലക്ഷക്കണക്കിനാളുകളാണു ഓണ്‍ലൈന്‍ വഴിയുള്ള സൗകര്യ പ്രയോജനപ്പെടുത്തിയത്. ഭാര്യ, മക്കള്‍ തുടങ്ങിയവര്‍ക്ക് മൂന്ന് മാസത്തെ വിസിറ്റ് വിസയും രക്ഷിതാക്കള്‍ക്ക് ഒരു മാസത്തെ വിസിറ്റ് വിസയുമാണു അനുവദിച്ചിരുന്നത്. 100 റിയാല്‍ ഫീസ് അടച്ച് വിസ പുതുക്കി പരമാവധി ആറ് മാസം വരെ സന്ദര്‍ശകര്‍ക്ക് രാജ്യത്ത് തങ്ങാന്‍ സാധിക്കുമായിരുന്നു.
ചുരുക്കം ചില പ്രഫഷനുകള്‍ക്കൊഴിച്ച് ബാക്കിയുള്ള എല്ലാ പ്രഫഷനുകളിലുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളൊ ശമ്പള സാക്ഷ്യ പത്രമോ കൂടാതെയായിരുന്നു ഓണ്‍ലൈന്‍ വഴി വിസിറ്റ് വിസകള്‍ അനുവദിച്ചിരുന്നത് എന്നതിനാല്‍ മലയാളികളടക്കം നിരവധി പേരാണു ഈ സൗകര്യം ഉപയോഗിച്ച് കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് വന്നിരുന്നത്.
വിശുദ്ധ റമദാനില്‍ കുടുംബത്തെ കൊണ്ടുവന്നു ഉംറ നിര്‍വഹിപ്പിക്കാനുള്ള പലരുടെയും മോഹങ്ങള്‍ക്ക് മന്ത്രാലയം അപേക്ഷകള്‍ തള്ളാന്‍ തുടങ്ങിയതോടെ തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ നിലവില്‍ രാജ്യത്തുള്ളവരുടെ വിസിറ്റ് വിസകള്‍ പരമാവധി സമയം വരെ പുതുക്കി നല്‍കുന്നുണ്ട്.
Keywords : Gulf, Jeddah, Visa, Government, Passport, Malayalees.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.