Follow KVARTHA on Google news Follow Us!
ad

വിവാദമായ ആ വിവാഹ രഹസ്യം റഹം ഖാൻ തുറന്നുപറഞ്ഞു

കറാച്ചി: (www.kvartha.com 24/05/2015) ഏറെ വിവാദമായ വിവാഹമായിരുന്നു മുന്‍ പാക്കിസ്ഥാനി ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇ മ്രാന്‍ ഖാന്റേത്. Imran Khan, Reham Khan, Wedding, Controversy, Pakistan, Secret,
കറാച്ചി: (www.kvartha.com 24/05/2015) ഏറെ വിവാദമായ വിവാഹമായിരുന്നു മുന്‍ പാക്കിസ്ഥാനി ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇ മ്രാന്‍ ഖാന്റേത്. ബിബിസി ജേര്‍ണലിസ്റ്റ് റഹം ഖാനായിരുന്നു വധു.

അതീവ രഹസ്യമായി നടത്തിയ വിവാഹവാര്‍ത്ത ചോര്‍ന്നതോടെ നിഷേധക്കുറിപ്പുമായി ഇ മ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് താരം ട്വീറ്ററില്‍ എത്തുകയും ചെയ്തു.

ഇ മ്രാന്‍ ഖാനുമായുള്ള വിവാഹത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെകുറിച്ച് ഇതാദ്യമായി റഹം ഖാന്‍ തുറന്നുപറഞ്ഞു. അന്ന് ഇ മ്രാന്‍ ഖാനുമായി ഒരു അഭിമുഖം ചെയ്യാനെത്തിയതായിരുന്നു റഹം ഖാന്‍. അഭിമുഖം ഒട്ടും രസകരമായിരുന്നില്ല. വിവാഹാലോചനയും പ്രണയപൂര്‍വ്വമായിരുന്നില്ലെന്ന് റഹം പറയുന്നു.

ആ അഭിമുഖമായിരിക്കില്ല വിവാഹത്തിലേയ്ക്ക് എത്തിച്ചതെന്നും റഹം കരുതുന്നു. വിവാഹത്തെ കുറിച്ച് ഒരുപക്ഷേ അദ്ദേഹം ചിന്തിച്ച സമയമായിരുന്നിരിക്കും അത്. മാത്രമല്ല, എന്നെ കുറിച്ച് ഇ മ്രാന് വ്യക്തിപരമായി ഒന്നും അറിയുമായിരുന്നില്ല റഹം പറഞ്ഞു.

അഭിമുഖത്തിനിടയില്‍ എന്നെ വിവാഹം ചെയ്യാമോ എന്ന പ്രണയപൂര്‍വ്വമായ ചോദ്യമുണ്ടായില്ല. പകരം എന്റെ പിതാവിന്റെ മുഴുവന്‍ പേരാണ് ഇ മ്രാന്‍ ഖാന്‍ ചോദിച്ചത് റഹം പറയുന്നു.

പിന്നീട് വീട്ടില്‍ നിന്നും വിളിച്ചപ്പോഴാണ് ഇ മ്രാന്‍ ഖാന്റെ വിവാഹാലോചനയെകുറിച്ച് ഞാന്‍ അറിയുന്നത്. അതെന്നെ ആദ്യം ഞെട്ടിച്ചുവെങ്കിലും പിന്നീട് ഞാനത് സ്വീകരിക്കുകയായിരുന്നു റഹം ഖാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്.

Imran Khan, Reham Khan, Wedding, Controversy, Pakistan, Secret,

SUMMARY: Karachi, May 23: Reham Khan, the newly wedded wife of former Pakistani cricketer Imran Khan, has opened up about secrets behind the latter's marriage proposal to her.

Keywords: Imran Khan, Reham Khan, Wedding, Controversy, Pakistan, Secret,