SWISS-TOWER 24/07/2023

യുഎഇയില്‍ തുളകളുള്ള തണ്ണിമത്തങ്ങയുടെ വില്പന നിര്‍ത്തിവെച്ചു

 



ഷാര്‍ജ: (www.kvartha.com 04/05/2015) തുളകളുള്ള ഇറാനിയന്‍ തണ്ണിമത്തങ്ങകളുടെ വില്പന യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സുരക്ഷ മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് നടപടി. സംശയാസ്പദമായ തുളകള്‍ തണ്ണിമത്തങ്ങകളില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് വില്പന നിര്‍ത്തിവെച്ചത്.

കഴിഞ്ഞയാഴ്ച എത്തിയ തണ്ണിമത്തങ്ങകളിലാണ് തുളകള്‍ കണ്ടെത്തിയത്. ഈ തുളകളിലൂടെ മാരക വിഷാംശങ്ങളടങ്ങിയ കീടനാശിനികള്‍ തണ്ണിമത്തങ്ങയില്‍ കുത്തിവെച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. സോഷ്യല്‍ മീഡിയകളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ട്.

യുഎഇയില്‍ തുളകളുള്ള തണ്ണിമത്തങ്ങയുടെ വില്പന നിര്‍ത്തിവെച്ചു
തുളകളുള്ള തണ്ണിമത്തങ്ങകളില്‍ നിന്നും കല്ലുകള്‍ കണ്ടെത്തിയതായി ആരോഗ്യപരിസ്ഥിതി വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അതുവരെ വില്പന നിര്‍ത്തിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

SUMMARY: Sharjah/Dubai - Authorities in the UAE have temporarily stopped the sale of Iranian watermelons in the country as a precautionary measure due to “suspicious holes” found in them. Holes were discovered in a consignment of the fruits that reached the country last week.

Keywords: UAE, Iran, Watermelon, Sales, Stopped,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia