SWISS-TOWER 24/07/2023

ദുബൈയില്‍ ഇന്ത്യക്കാരനെ കാണാതായി

 


ദുബൈ: (www.kvartha.com 05/05/2015) ദുബൈയില്‍ ഇന്ത്യക്കാരനെ കാണാതായി. ജബേല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയിലാണിയാള്‍ ജോലി ചെയ്തിരുന്നത്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് 40കാരനായ മധു വി ഗോപിയെ കാണാതായത്.

2015 ഏപ്രില്‍ 11നാണ് മധുവിന്റെ ഒടുവിലത്തെ ഫോണ്‍ കോള്‍ കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതെന്ന് മധുവിന്റെ ഭാര്യ പിതാവ് പറഞ്ഞു. വീട്ടിലേയ്ക്ക് വരാനാകില്ലെന്നായിരുന്നു മധു പറഞ്ഞത്. തുടര്‍ന്ന് ഞങ്ങള്‍ ഏപ്രില്‍ 13ന് ജെറ്റ് എയര്‍വേയ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ ഏപ്രില്‍ 13ന് വരാനാകില്ലെന്ന് അവന്‍ പറഞ്ഞു. ചില സാമ്പത്തീക പ്രശ്‌നങ്ങളുണ്ടെന്നും മധു പറഞ്ഞു. അവധികഴിഞ്ഞ് മടങ്ങിയെത്തുന്ന ആര്‍ക്കോ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു- അദ്ദേഹം മധുവിന്റെ ഭാര്യ പറഞ്ഞു.

ജോലി ചെയ്തിരുന്ന കമ്പനിയുടെ കൈയ്യിലാണ് മധുവിന്റെ പാസ്‌പോര്‍ട്ട്. ജബേല്‍ അലിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. മധുവിനെ കാണാനില്ലെന്ന പരാതിയുമായി തൊഴിലുടമയും പോലീസിനെ സമീപിച്ചിട്ടുണ്ട്.

ദുബൈയില്‍ ഇന്ത്യക്കാരനെ കാണാതായി

SUMMARY: Friends and relatives of an Indian employee in the Jebel Ali industrial area have been frantically searching for a 40-year-old man, believed to be missing for more than three weeks.

Keywords: UAE, Dubai, Indian, Madhu, Missing, Jabel Ali,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia