Follow KVARTHA on Google news Follow Us!
ad

ചെയ്യാത്തകുറ്റത്തിന് ജയില്‍ ശിക്ഷ: നാരായണന്‍ ചേട്ടന്റെ സൗദിയില്‍ നിന്നുള്ള മടക്കം മൂന്നിന് അറിയാം

ചെയ്യാത്ത കുറ്റത്തിന് അഞ്ചു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മലപ്പുറം സ്വദേശി നാരായണ്‍ ചേട്ടന്റെ സൗദിയില്‍ നിന്നുള്ള മടക്കം മെയ് മൂന്നിന് അറിയാം. കേസ് അന്നാണ് പരിഗണിക്കുന്നത്. Gulf, Jail, Case, Accused, Police, Investigates, Narayanan, Facebook Page
റഷീദ് പുക്കാട്ടുപടി

(www.kvartha.com 17.04.2015) ചെയ്യാത്ത കുറ്റത്തിന് അഞ്ചു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മലപ്പുറം സ്വദേശി നാരായണ്‍ ചേട്ടന്റെ സൗദിയില്‍ നിന്നുള്ള മടക്കം മെയ് മൂന്നിന് അറിയാം. കേസ് അന്നാണ് പരിഗണിക്കുന്നത്.

നാരായണ്‍ ചേട്ടന്റെ കേസുമായി ബന്ധപ്പെട്ട് എന്ത് നിയമ സഹായവും ചെയ്തു തരാന്‍ ഒരുപാട് പ്രവാസി സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും, റിയാദിലെ മുഴുവന്‍ പ്രവാസി സുഹൃത്തുകളും, സോഷ്യല്‍ മീഡിയ, ന്യൂസ് പ്രസ്ദ്ധീകരിച്ച കെവാര്‍ത്ത തുടങ്ങിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

ഇതില്‍ എടുത്തു പറയേണ്ടത് റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ലത്വീഫ് തെച്ചിയെകുറിച്ചാണ്. അദ്ദേഹം ഈ കേസ് ഏറ്റെടുത്തു. പിറ്റേ ദിവസം തന്നെ കോടതിയില്‍ പോവുകയുണ്ടായി. മഹ്കമയില്‍ കുബ്രയിലെ 11 -ാം നമ്പര്‍ റൂം എന്ന് മാത്രമേ നാരായണ്‍ ചേട്ടന് ഓര്‍മ ഉണ്ടായിരുന്നുള്ളൂ. ഈ കേസിന്റെ ഫയല്‍ നമ്പറോ, ജഡ്ജിയുടെ പേരോ ഒന്നും അറിയാത്ത സാഹചര്യത്തില്‍ ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അത് കണ്ടെത്തിയപ്പോള്‍ അഞ്ച് വര്‍ഷത്തോളം കേസ് പറഞ്ഞ ഫഹദ് ഇബ്‌നു അബ്ദുല്ല അല്‍ ഫഹദ് അല്‍ ഖാളി എന്ന ജഡ്ജി മാറിയതായും ഇനി മുതല്‍ കേസ് ഇബ്രാഹിം ഇബ്‌നു അബ്ദുല്‍ അസീസ് ഇബ്‌നു അബ്ദുല്ല അല്‍ ജഹ് നി എന്ന പുതിയ ജഡ്ജിയുടെ കീഴിലുമാണ് എന്ന്  മനസ്സിലാക്കാന്‍ കഴിഞ്ഞു.

കേസിന്റെ  കൂടുതല്‍ വിശദീകരണം അറിയാന്‍ വേണ്ടി ജഡ്ജിയുടെ സെക്രട്ടറിയായ ഫൈസല്‍ ഇബ്‌നു അല്‍ കഹ്ത്താനിയുടെ കൈയില്‍ നാരായണേട്ടന്‍ തന്ന പഴയ കോടതി വിധി പകര്‍പ്പ് കാണിച്ചു കൊടുക്കുകയും അദ്ദേഹം അത് പരിശോധിച്ച്  ജഡ്ജിയുമായി നേരിട്ട് സംസാരിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു.

കാറുടമക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുകയായ 1,15,000 റിയാല്‍ കൊടുത്താല്‍ അദ്ദേഹത്തിന് നാട്ടില്‍ പോവാം എന്ന് ജഡ്ജി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അത് ഒഴിവാക്കിത്തരണം എന്ന് അപേക്ഷിച്ചപ്പോള്‍ അതില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ജഡ്ജി ചോദിച്ചത്. ഇതിനു മുമ്പും ഇത്തരം കേസുകളുമായി ബന്ധപ്പെട്ടിട്ടുള്ള ലത്വീഫ് തെച്ചി സല്‍മാന്‍ രാജാവിന്റെ സഹായ ധന ഫണ്ട് ആയ ബൈത്തുല്‍ മാലില്‍ നിന്നും മുഴുവന്‍ തുകയും അനുവദിച്ചു തരണമെന്ന് പറഞ്ഞപ്പോള്‍ അതിനു അഞ്ച് സാക്ഷികളുമായി മെയ് മൂന്നിന് രാവിലെ 8.30 ന് ഹാജരാകാന്‍ അനുവാദം നല്‍കുകയും ചെയ്തു. അന്നേ ദിവസം നാരായണന്‍ ചേട്ടനെയും അഞ്ച് സാക്ഷികളെയും ഹാജരാക്കാമെന്ന് എഴുതി കൊടുക്കയും ചെയ്തു.

ഈ കേസുമായി  ബന്ധപ്പെട്ട് ഏറെ വിഷമിപ്പിച്ച കാര്യം, ഒരുപാട് പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ചു മുന്നോട്ടു വരികയും, അവരാല്‍ കഴിയുന്ന രീതിയില്‍ എത്രയും പെട്ടന്ന് നാട്ടില്‍ എത്തിക്കാന്‍ നാരായണേട്ടന് വാക്ക് കൊടുക്കുകയും ഉണ്ടായി. ആള് കൂടിയാല്‍ പാമ്പ് ചാവില്ല എന്ന പഴമൊഴി പോലെ ആയി കാര്യങ്ങള്‍. അല്ലെങ്കില്‍ കേസിന്റെ സത്യാവസ്ഥ അറിയാതെ കാര്യങ്ങള്‍ ആ തരത്തില്‍ പല ആളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സത്യം ഗ്രഹണം ബാധിച്ച സൂര്യനെപ്പോലെയാണ്. അത് പൂര്‍വാധികം ശോഭയോടെ പുറത്തു വരിക തന്നെ ചെയ്യും എന്ന് മാത്രമേ അത്തരക്കാരോട് പറയാനുള്ളൂ.

മെയ് മൂന്നിന് നാരായണേട്ടന്റെ, കുടുംബത്തിന്റെ, നാട്ടുകാരുടെ, നമ്മള്‍ ഓരോരുത്തരുടെയും  പ്രാര്‍ത്ഥനപോലെ അദ്ദേഹത്തിനു അനുകൂലമായ വിധി ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് അഞ്ച് കൊല്ലം ജയിലില്‍ കിടന്നപ്പോള്‍ ഇത്രയും ടെന്‍ഷന്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ്. വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്ന സ്വപ്നങ്ങളെ മറ്റൊരു വിധിയിലൂടെ തിരികെ നല്‍കാന്‍ കാലത്തിനു കഴിയട്ടെ.

ഒരുപാട് സുഹൃത്തുക്കള്‍ ഫോണിലൂടെയും ഫേസ്ബൂക്കിലൂടെയും കേസിന്റെ കാര്യങ്ങള്‍ നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവര്‍ക്കെല്ലാം ഈ കേസിന്റെ സത്യാവസ്ഥ അറിയാന്‍ ആഗ്രഹം ഉള്ളതുകൊണ്ട് ഞാനും കൂട്ടുകാരും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പച്ചയായ അനുഭവ യാഥാര്‍ത്യങ്ങളുമായി സഞ്ചരിക്കേണ്ടി വരുമ്പോഴാണ് തങ്ങള്‍ക്കു  സമൂഹത്തോടുള്ള കടമയും കടപ്പാടും   എത്രത്തോളം ഉണ്ടെന്നു ബോധ്യപെടുന്നത്. ഈ കേസ് ഒരായിരം പേര്‍ക്കുള്ള മുന്നറിയിപ്പുപോലെ, എന്റെ ജീവിതത്തിലെയും വഴിത്തിരിവാണ്.

പ്രവാസികളായ നമുക്ക് എന്തെങ്കിലും ഈ സമൂഹത്തിനുവേണ്ടി ഇവിടുത്തെ നിയമ വ്യവസ്ഥയില്‍ നിന്ന് കൊണ്ട് തന്നെ നിയമ സഹായം ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ എന്റെ കൂടെ എല്ലാ സഹായത്തിനും  ഒപ്പം നിന്ന എന്റെ കൂട്ടുകാരായ പ്രിയ മിത്രങ്ങള്‍ ആയ നൗഷാദ് പുക്കാട്ടുപടി, സുബൈര്‍ മുട്ടം, മുഹമ്മദലി ആലുവ, ഫസല്‍ അലി, അന്‍ഷാദ് ആലുവ, അഷ്‌റഫ് ചാലക്കല്‍, അരുണ്‍ കോഴിക്കോട്, മമ്മാലി കളമശ്ശേരി  എന്നിവര്‍ ചേര്‍ന്ന് ലത്വീഫ് തെച്ചിയുടെ മേല്‍നോട്ടത്തില്‍ തങ്ങളാല്‍ കഴിയുന്ന സേവനം ലഭ്യമാക്കാന്‍ തീരുമാനിക്കുകയും അതിന്റെ പ്രാരംഭ നടപടി ആയി ഡിപ്ലോമാറ്റിക് യുണിറ്റ് എന്ന പേരില്‍ ഫേസ്ബുക്കില്‍ പേജ് (https://www.facebook.com/DiplomaticUnit) തുടങ്ങിയ കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.

മരുപച്ച തേടിയെത്തിയ പ്രവാസി സമൂഹത്തിനു ഇവിടെ അഭിമുഖീകരിക്കേണ്ടി വരുന്ന തൊഴില്‍ നിയമ പ്രശ്‌നങ്ങളില്‍പെട്ട് ജീവിതം ഇരുട്ടിലേക്ക് വലിച്ചെറിയേണ്ടി വരുന്നവര്‍ക്ക് ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ കീഴില്‍ നിന്ന് കൊണ്ട് തന്നെ സാന്ത്വനത്തിന്റെ കൈ നീട്ടി എല്ലാ വിധ നിയമ സഹായവും ചെയ്തു കൊടുക്കാന്‍ ഒരു കൂട്ടം പ്രവാസി സുഹൃത്തുക്കള്‍.


Related News: 5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം


നാരായണ്‍ ചേട്ടന്റെ കേസുമായി നിരന്തരം അന്നേഷിച്ചുകൊണ്ടിരികുന്ന സുഹൃത്തുകള്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു ....... ഡിപ്...
Posted by Diplomatic Unit on Wednesday, 15 April 2015
Keywords: Gulf, Jail, Case, Accused, Police, Investigates, Narayanan, Facebook Page, Social workers involvement in Narayanan's case.