Follow KVARTHA on Google news Follow Us!
ad

2 പട്രോള്‍ പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ഐ.എസ് അനുയായി അറസ്റ്റില്‍

രണ്ടാഴ്ച മുമ്പ് റിയാദില്‍ രണ്ടു പട്രോള്‍ പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ഐ.എസ് അനുയായിയായ സൗദി ഭീകരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ Riyadh, Gulf, Arrest, Police, Murder, Shooting of two police officers ordered by Islamic State
ജിദ്ദ: (www.kvartha.com 25/04/2015) രണ്ടാഴ്ച മുമ്പ് റിയാദില്‍ രണ്ടു പട്രോള്‍ പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ഐ.എസ് അനുയായിയായ സൗദി ഭീകരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ ആല്‍ തുര്‍ക്കി അറിയിച്ചു. 23 വയസുകാരനായ യസീദ് ബിന്‍ മുഹമ്മദ് അബ്ദുര്‍ റഹ് മാന്‍ എന്ന സ്വദേശി ഭീകരവാദിയെ ഒരു കൃഷിയിടം റെയ്ഡ് ചെയ്താണു അറസ്റ്റ് ചെയ്തത്.

സിറിയയില്‍ നിന്നുള്ള ഐ.എസ് തലവന്മാരുടെ നിര്‍ദേശ പ്രകാരമാണു അക്രമണം നടത്തിയതെന്നു സമ്മതിച്ച പ്രതി താനാണു നിറയൊഴിച്ചതെന്നും തന്റെ കൂട്ടാളിക്ക് വാഹനമോടിക്കാനും വെടിവെപ്പ് മൊബൈലില്‍ ചിത്രീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്വമായിരുന്നു ഉണ്ടായിരുന്നത് എന്നും പറഞ്ഞു.

വെടിവെക്കാനുപയോഗിച്ച യന്ത്രത്തോക്ക് കുഴിച്ചിട്ട നിലയില്‍ അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്. നവാഫ് ബിന്‍ ഷരീഫ് എന്ന സൗദി പൗരനാണു യസീദിന്റെ കൂട്ടാളി എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഇയാളോട് കീഴടങ്ങാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ പ്രതിഫലം നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Riyadh, Gulf, Arrest, Police, Murder, Shooting of two police officers ordered by Islamic State.