SWISS-TOWER 24/07/2023

അരാംകോയിലോ ഷോപ്പിംഗ് മാളിലോ തീവ്രവാദി ആക്രമണമുണ്ടാകാം; സൗദി അറേബ്യയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം

 


റിയാദ്: (www.kvartha.com 20/04/2015) സൗദി അറേബ്യയില്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും ഷോപ്പിംഗ് മാളിന് നേര്‍ക്കോ അരാംകോ ഇന്‍സ്റ്റലേഷന് നേര്‍ക്കോ ആകാം ആക്രമണമുണ്ടാവുക എന്നും ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ തുര്‍ക്കി അറിയിച്ചു.

സുരക്ഷ സൈനീകര്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഭീഷണിയെക്കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ലെന്നും തുര്‍ക്കി വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ എല്ലാക്കാലത്തും തീവ്രവാദികളുടെ പ്രഥമ ലക്ഷ്യമാണ്. അല്‍ ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നീ സംഘടനകള്‍ ഇവരില്‍ പ്രമുഖരാണ്. കൂടാതെ മാര്‍ച്ച് 26ന് യെമനില്‍ വ്യോമാക്രമണം ആരംഭിച്ചതോടെ സൗദി തീവ്രവാദികളുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്.

ഹൂതി വിമതരുമായി നടത്തുന്ന യുദ്ധത്തില്‍ ഇതുവരെ 9 സൗദി സൈനീകര്‍ക്ക് ജീവന്‍ നഷ്ടമായി. റിയാദില്‍ കഴിഞ്ഞയാഴ്ച അജ്ഞാതരുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു സൗദി പൗരനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
അരാംകോയിലോ ഷോപ്പിംഗ് മാളിലോ തീവ്രവാദി ആക്രമണമുണ്ടാകാം; സൗദി അറേബ്യയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം

SUMMARY: Riyadh: Saudi Arabia has put security forces on alert for a possible militant attack on a shopping mall or energy installation, Interior Ministry spokesman Mansour Turki said on Monday.

Keywords: Saudi Arabia, Interior Ministry, Spokesman, Mansour Turki, Shopping Mall, Aramco Installation,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia