ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ 2015 ഏപ്രില്‍ 20 മുതല്‍; ഓണ്‍ലൈനില്‍ ലഭിച്ചത് രണ്ടു ലക്ഷം പരാതികള്‍
Apr 18, 2015, 22:58 IST
തിരുവനന്തപുരം: (www.kvartha.com 18.04.2015) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടി (കരുതല്‍ 2015) ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിക്കും. രാവിലെ ഒന്‍പത് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിപാടി ആരംഭിക്കും. ഈ ഭരണകാലത്തെ മൂന്നാമത്തേതും 2004-ല്‍ നടത്തിയ ജനസമ്പര്‍ക്കപരിപാടി കൂടി ഉള്‍പെടുത്തിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്.
രണ്ടു ലക്ഷം പരാതികളാണ് ഇതുവരെ ഓണ്‍ലൈനില്‍ ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍ ലഭിച്ചു. ഏറ്റവുമധികം പരാതികള്‍ കൊല്ലത്താണ് - 30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാംസ്ഥാനത്തുണ്ട്. പത്തനംതിട്ട - 10,469, ആലപ്പുഴ - 12,355, കോട്ടയം - 9,207, എറണാകുളം - 7,562, തൃശൂര്‍ - 9,124, പാലക്കാട് - 17,708, മലപ്പുറം - 18,817, കോഴിക്കോട് - 11,089, വയനാട് - 7,617, കണ്ണൂര്‍ - 8,757, കാസര്‍കോട് - 12,668 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍.
66,083 പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷിച്ചത്. വീടിന് 33,725 അപേക്ഷകരുണ്ട്. 26,498 പേര്‍ ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചു. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണ് മറ്റു പ്രധാനപ്പെട്ട ആവശ്യങ്ങള്‍.
2011 ല്‍ നടന്ന ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിക്കപ്പെട്ടു. 20.82 കോടി രൂപ വിതരണം ചെയ്തു. 2013-ല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് രണ്ടാമത്തെ ജനസമ്പര്‍ക്കം നടത്തിയത്. അതില്‍ 3.21 ലക്ഷം അപേക്ഷകള്‍ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പാകുകയും ചെയ്തു. 55.10 കോടി രൂപ വിതരണം ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 16 മുതലാണ് കരുതല്‍ 2015 ല്‍ പരാതികള്‍ സ്വീകരിച്ചുതുടങ്ങിയത്. ഏപ്രില്‍ 17 ന് അവസാനിച്ചു. എന്നാല്‍ ജനസമ്പര്‍ക്കം നടക്കുന്നതിന്റെ തലേദിവസം വരെ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ പരാതി സ്വീകരിക്കുന്നതല്ല. ജനസമ്പര്‍ക്ക ദിവസവും നേരിട്ട് പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ഡോക്കറ്റ് നമ്പര്‍ നല്‍കുന്നതാണ്. ഈ നമ്പര്‍ ഉപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ നിജസ്ഥിതി അറിയാന്‍ കഴിയും.
ജില്ലകളില്‍ ലഭിച്ച അപേക്ഷകരില്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നങ്ങളുള്ള 100 പേരെയാണ് മുഖ്യമന്ത്രി നേരില്‍ കാണുന്നത്. ബാക്കിയുള്ള പരാതികളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. കിടപ്പിലായ രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കുന്നതിനു പകരം ജില്ലാ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അവരുടെ അടുത്തെത്തി പരിശോധിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കും.
മിക്കവരും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മറ്റുമുള്ള സാമ്പത്തിക സഹായം ഇത്തവണ ബാങ്ക് അക്കൗണ്ടിലൂടെയാണ് വിതരണം ചെയ്യുന്നത്.
ഏപ്രില്‍ 23 എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മെയ് നാല് വയനാട്, 11 കൊല്ലം, 14 കാസര്‍കോട്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂണ്‍ നാല് തൃശൂര്‍, എട്ട് കണ്ണൂര്‍, 11 പാലക്കാട് എന്നീ ദിവസങ്ങളിലാണ് കരുതല്‍ 2015 നടത്തുന്നത്.
സര്‍ക്കാര്‍ വരുമാനത്തിന്റെ ഒരംശം, പൊതുപ്രവര്‍ത്തകരുടെ സമയത്തിന്റെ ഒരു ഭാഗം, ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ അനുകമ്പയുടെ നാമ്പുകള്‍ ഇതൊക്കെയാണ് ജനസമ്പര്‍ക്ക പരിപാടിക്കു മാറ്റിവയ്ക്കുന്നത്. ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റിയ ഈ പരിപാടിയെ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച് ആദരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുജന പ്രശ്‌നപരിഹാര പരിപാടിയായി ജനസമ്പര്‍ക്ക പരിപാടി കരുതപ്പെടുന്നു.

Keywords : Kerala CM Begins people contact programe again; Karuthal 2015 begins in Thiruvananthapuram on 20th April, Oommen Chandy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.