യെമനില്‍ സൗദി യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ വിരുദ്ധ നോട്ടീസുകള്‍ കാറ്റില്‍ പറത്തി; സൗദിക്കെതിരെ ഇറാന്‍

 


ടെഹ്‌റാന്‍: (www.kvartha.com 28/04/2015) യെമനില്‍ പേര്‍ഷ്യന്‍ വിരുദ്ധ നോട്ടീസുകള്‍ വ്യോമമാര്‍ഗ്ഗം വിതരണം ചെയ്ത സൗദി അറേബ്യയുടെ നടപടിക്കെതിരെ ഇറാന്‍. പേര്‍ഷ്യന്‍ വികാസത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ലീഫ് ലെറ്റുകള്‍.

ഇറാന്റെ പൗരാണിക പേര്, ഇറാന്റെ ഭാഷ തുടങ്ങിയവയെക്കുറിച്ചും ലീഫ് ലെറ്റില്‍ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്ലാം സൗദി അറേബ്യ ഇത്തരം നോട്ടീസുകള്‍ വിമാനമാര്‍ഗ്ഗം യെമനില്‍ വിതരണം ചെയ്തിരുന്നു.

മേഖലയിലെ പ്രമുഖ ഷിയസുന്നി ശക്തികളാണ് ഇറാനും സൗദി അറേബ്യയും. മേഖലയില്‍ ആധിപത്യം നേടാനുള്ള ഇരു രാജ്യങ്ങളുടേയും ശ്രമം പരസ്യമായ രഹസ്യമാണ്.

യെമനില്‍ സൗദി യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ വിരുദ്ധ നോട്ടീസുകള്‍ കാറ്റില്‍ പറത്തി; സൗദിക്കെതിരെ ഇറാന്‍
ഈ ലീഫ് ലെറ്റുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അസത്യമാണ്. യെമനിലെ ജനങ്ങളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണിതിനുള്ളത്. ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി പറഞ്ഞു.

രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് സൗദി അറേബ്യ ആകാശമാര്‍ഗ്ഗം നോട്ടീസുകള്‍ വിതരണം ചെയ്തതെന്ന് സനയിലെ എ.എഫ്.പി കറസ്‌പോണ്ടന്റ് വ്യക്തമാക്കിയിട്ടുണ്ട്.

SUMMARY: As the Middle East's foremost Sunni and Shiite powers, Saudi Arabia and Iran are increasingly seen as vying for supremacy in the region, which remains beset by conflict and political turmoil.

Keywords: Yemen Crisis, Iran's Culture Ministry, Iranian pilgrims, Umrah, Saudi Arabia, Jeddah airport, Culture Ministry spokesman, Hossein Nooshabadi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia