SWISS-TOWER 24/07/2023

കൂട്ടൂകാരെ നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ ഡോ. അഭിന്‍ സൂരി

 


കാഠ്മണ്ഡു: (www.kvartha.com 27/04/2015) എംഡിക്ക് പ്രവേശനം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഇര്‍ഷാദും, ദീപക് തോമസും അഭിന്‍ സൂരിയും കാഠ്മണ്ഡു കാണാനെത്തിയത്. ഡല്‍ഹിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ബസ് കയറുമ്പോള്‍ ഒരു പാട് ആഗ്രഹങ്ങളായിരുന്നു മൂവര്‍ക്കും.
കൂട്ടൂകാരെ നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ ഡോ. അഭിന്‍ സൂരി
ഡോ. അഭിന്‍ സൂരി

നല്ല മികവോടെ എംഡി എടുക്കണം. കഷ്ടപ്പെടുന്ന അടിസ്ഥാന വര്‍ഗത്തിനിടയില്‍ മാതൃകാ പരമായി ആധുരസേവനം നടത്തണം. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ നിന്നും പഠിച്ച പാഠം അതായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് മൂവരുടെയും സൗഹൃദം ആരംഭിക്കുന്നത്. പുഞ്ചിരിയോടെ മാത്രം സംസാരിക്കുക എന്നതായിരുന്നു മൂവരുടെയും പ്രത്യേകത.

കൂട്ടൂകാരെ നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ ഡോ. അഭിന്‍ സൂരി
ഡോ. ഇര്‍ഷാദ്
കാഠ്മണ്ഡുവില്‍ തങ്ങളെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ബസിറങ്ങുമ്പോഴൊന്നും ഇവര്‍ അറിഞ്ഞതേയില്ല. അരമണിക്കൂറിനുള്ളില്‍ എല്ലാം സംഭവിച്ചിരുന്നു. എല്ലാം തകര്‍ത്തെറിഞ്ഞ് ഭൂമി കുലുങ്ങി. അപകടത്തില്‍ സാരമായി പരിക്കേറ്റ അഭിന്‍ സൂരിയെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്നും രക്ഷാ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു.

കഠിനമായ വേദനക്കിടയിലും അഭിന്‍ സൂരി തന്റെ കൂട്ടുകാരെ തിരഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ അദ്ദേഹത്തിന് തന്റെ കൂട്ടുകാരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതുപോലുള്ള മറ്റേതെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടാവുമെന്ന് പലരും പറഞ്ഞാശ്വസിപ്പിച്ചു. ആപത്തൊന്നും വരുത്തരുതേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു.

കൂട്ടൂകാരെ നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ ഡോ. അഭിന്‍ സൂരി
ഡോ. ദീപക്
ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ അഭിന്‍ സൂരിയെ ഡയലിസിസിന് വിധേയനാക്കി. ആശുപത്രികിടക്കിയില്‍ വേദന സഹിച്ച് കിടക്കുമ്പോഴും തന്റെ അടുത്തെത്തുന്ന ഒരോരുത്തരോടും അഭിന്‍ കൂട്ടുകാരെ കുറിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഞെട്ടിക്കുന്ന ആ വിവരം എത്തി...



ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും

Keywords : Kasaragod, Kerala, Death, Doctor, Friend, Nepal Earthquick, Nepal, Dr. Irshad, Dr. Deepak Thomas, Dr Abin Soori, Dr Abhin Suri could not believe demise of intimate friends.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia