SWISS-TOWER 24/07/2023

കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം, പെണ്‍ വാണിഭം: ദുബൈയില്‍ 4 സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

 


ദുബൈ: (www.kvartha.com 01/01/2015) യുവതിയെ കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്ത രണ്ടുപേരെ ദുബൈ പോലീസ് അറസ്റ്റുചെയ്തു. ബലാല്‍സംഗത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. ഡിസംബര്‍ 24ന് അല്‍ വുഹൈദയിലാണ് സംഭവമുണ്ടായത്.

31കാരിയായ ഫിലിപ്പീന അല്‍ ഖൈല്‍ ഗേറ്റിന് സമീപം ബസ് കാത്തുനില്‍ക്കുമ്പോള്‍ കാറുമായെത്തിയ െ്രെഡവര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. വാഗ്ദാനം സ്വീകരിച്ച് യാത്രചെയ്യുന്നതിനിടയില്‍ രണ്ട് യുവാക്കള്‍ കൂടി കാറില്‍ കയറി. തുടര്‍ന്ന് ഇരുവരും യുവതിയെ കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു. യുവതിയുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും 700 ദിര്‍ഹവും യുവാക്കള്‍ തട്ടിയെടുത്തു. വൈകിട്ട് 7.30ഓടെയായിരുന്നു ഈ സംഭവങ്ങള്‍.

രാത്രി 10 മണിയോടെ കാര്‍ അബു ഹൈലില്‍ എത്തുകയും െ്രെഡവര്‍ യുവതിയെ ഒരു പരമ്പരാഗത രീതിയില്‍ പണികഴിപ്പിച്ച വീട്ടിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന സ്ത്രീ യുവതിയോട് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവിടെ വെച്ച് മറ്റൊരു യുവാവും യുവതിയെ ബലാല്‍സംഗത്തിനിരയാക്കി.

പിറ്റേന്ന് പുലര്‍ച്ചെ 4.45ഓടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി സമീപത്തെ കെട്ടിടനിര്‍മ്മാണ സൈറ്റിലുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

യുവതിയുടെ പരാതിയെതുടര്‍ന്ന് പോലീസ് വീട് റെയ്ഡ് ചെയ്ത് 6 പേരെ പിടികൂടി. 4 സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടുന്നു. ദുബൈ കേന്ദ്രീകരിച്ച് പെണ്‍ വാണിഭം നടത്തിവരുന്ന സംഘമാണ് പിടിയിലായത്. കേസില്‍ പ്രതികളായ 2 പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം, പെണ്‍ വാണിഭം: ദുബൈയില്‍ 4 സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

SUMMARY: Dubai - The Dubai Police have arrested two male suspects for raping a woman and forcing her into prostitution. Four women have been arrested for engaging in prostitution, while two other male suspects are at large.

Keywords: UAE, Dubai, Sex Racket, Rape, Car,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia