ന്യൂഡല്‍ഹി: (www.kvartha.com 15/01/2015) ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് മുന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക ഷാസിയ ഇല്‍മി രംഗത്തെത്തി. ട്വിറ്ററിലൂടെയാണവര്‍ റിപോര്‍ട്ടുകള്‍ തള്ളിയത്.
നാഷണല്‍ ഡിഫന്‍സ് കോളേജില്‍ സംസാരിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ്. അതിനാല്‍ മീഡിയ കോളുകള്‍ എടുക്കാന്‍ കഴിഞ്ഞില്ല. ന്യൂഡല്‍ഹില്‍ നിന്നോ മറ്റെവിടെനിന്നോ ഞാന്‍ മല്‍സരത്തിനില്ല എന്നായിരുന്നു ഇല്‍മിയുടെ ട്വീറ്റ്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ഷാസിയ ഇല്‍മി ബിജെപിയില്‍ ചേരുമെന്നും അരവിന്ദ് കേജരിവാളിനെതിരെ മല്‍സരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപോര്‍ട്ടുകള്‍. കിരണ്‍ വാലിയയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കേജരിവാളിനെതിരെ മല്‍സരിക്കുന്നത്.
SUMMARY: New Delhi: Former Aam Aadmi Party leader Shazia Ilmi took to Twitter on Wednesday to dispel speculations about her contesting upcoming Delhi Assembly polls against AAP chief Arvind Kejriwal.
Keywords: Aam Aadmi Party, Shazia Ilmi, Delhi Assembly Poll, BJP,
നാഷണല്‍ ഡിഫന്‍സ് കോളേജില്‍ സംസാരിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ്. അതിനാല്‍ മീഡിയ കോളുകള്‍ എടുക്കാന്‍ കഴിഞ്ഞില്ല. ന്യൂഡല്‍ഹില്‍ നിന്നോ മറ്റെവിടെനിന്നോ ഞാന്‍ മല്‍സരത്തിനില്ല എന്നായിരുന്നു ഇല്‍മിയുടെ ട്വീറ്റ്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ഷാസിയ ഇല്‍മി ബിജെപിയില്‍ ചേരുമെന്നും അരവിന്ദ് കേജരിവാളിനെതിരെ മല്‍സരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപോര്‍ട്ടുകള്‍. കിരണ്‍ വാലിയയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കേജരിവാളിനെതിരെ മല്‍സരിക്കുന്നത്.

Keywords: Aam Aadmi Party, Shazia Ilmi, Delhi Assembly Poll, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.