ജമ്മു: (www.kvartha.com 04/01/2015) മരുഭൂമിയില്‍ മീന്‍ പിടിക്കുന്ന വിദ്യ പിഡിപി അവസാനിപ്പിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് മാത്തു. ബിജെപിയുമായി സഖ്യമുണ്ടാക്കി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിസ്ഥാനം നേതാവായ മുഫ്തി മുഹമ്മദ് സയീദിന് നല്‍കാനായി പിഡിപി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന വെടിവെപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഒമര്‍ അബ്ദുല്ലയ്ക്ക് സന്തോഷമുണ്ടെന്ന (sadistic pleasure) പിഡിപി വക്താവ് നയീം അഖ്തറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജുനൈദ് മാത്തു.
ബിജെപിയുമായി സഖ്യമുണ്ടാക്കി താറുമാറായ ഇന്ത്യ പാക് ചര്‍ച്ച പുനരാംഭിക്കാമെന്ന് മുഫ്തി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സ്വപ്നം തകര്‍ന്നുവീഴുന്ന ശബ്ദമാണ് അതിര്‍ത്തിയില്‍ നിന്നും ഉയരുന്നതെന്ന് ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പിഡിപി ഒമര്‍ അബ്ദുല്ല അതിര്‍ത്തി സംഘര്‍ഷത്തില്‍ സന്തോഷവാനാണെന്ന ആരോപണവുമായി രംഗത്തെത്തിയത്.
SUMMARY: National Conference advised PDP to stop "fishing in desert" and not twist facts to suit the desire of its patron Mufti Mohammed Sayeed to grab power in Jammu and Kashmir in alliance with BJP.
Keywords: PDP, Jammu Kashmir, BJP, National Conference, Omar Abdullah,
അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന വെടിവെപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഒമര്‍ അബ്ദുല്ലയ്ക്ക് സന്തോഷമുണ്ടെന്ന (sadistic pleasure) പിഡിപി വക്താവ് നയീം അഖ്തറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജുനൈദ് മാത്തു.

SUMMARY: National Conference advised PDP to stop "fishing in desert" and not twist facts to suit the desire of its patron Mufti Mohammed Sayeed to grab power in Jammu and Kashmir in alliance with BJP.
Keywords: PDP, Jammu Kashmir, BJP, National Conference, Omar Abdullah,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.