SWISS-TOWER 24/07/2023

റോഹ്തക് സഹോദരിമാര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌ക്കാരം ലഭിക്കില്ല

 


റോഹ്തക്: (www.kvartha.com 04.12.2014) റോഹ്തക് സഹോദരിമാര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹരിയാനയിലെ റോഹ്തകില്‍ ബസില്‍ ശല്യം ചെയ്ത മൂന്ന് യുവാക്കളെ യുവതികളായ സഹോദരിമാര്‍ കൈകാര്യം ചെയ്തിരുന്നു.

സഹോദരിമാര്‍ ബസില്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടിയിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

റോഹ്തക് സഹോദരിമാര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌ക്കാരം ലഭിക്കില്ലഎന്നാല്‍ രണ്ട് ദിവസത്തിന് ശേഷം അതേ ബസിലുണ്ടായിരുന്ന യാത്രക്കാരി നടത്തിയ വെളിപ്പെടുത്തല്‍ സംഭവത്തിന് മറ്റൊരു മുഖം നല്‍കി. ബസിലെ സീറ്റിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതോടെ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കുകയായിരുന്നു.

2015 ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ സഹോദരിമാര്‍ക്ക് 31,000 രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്‍നു.

SUMMARY: Two sisters from Rohtak who thrashed three alleged molesters on a moving bus in Haryana might not get awarded for bravery on Republic Day, 26 January 2014.

Keywords: Sisters, Rohtak, Republic Day, Bravery award,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia