മോഡിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം; മമതയും ഒമര്‍ അബ്ദുല്ലയും പങ്കെടുക്കില്ല

 


ന്യൂഡല്‍ഹി: (www.kvartha.com 07.12.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ഞായറാഴ്ച (ഇന്ന്) മുഖ്യമന്ത്രിമാരുടെ യോഗം നടക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും യോഗത്തില്‍ പങ്കെടുക്കില്ല. ആസൂത്രണ കമ്മീഷന്‍ പുനസംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലോക്‌സഭ സമ്മേളനത്തിനിടെയാണ് ആസൂത്രണ കമ്മീഷന്‍ പുനസംഘടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും മോഡി ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

ബുര്‍ദ്വാന്‍ സ്‌ഫോടനം, ശാരദ ചിട്ടിഫണ്ട് അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രവുമായി ഇടഞ്ഞുനില്‍ക്കുന്നതിനാലാണ് മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കാത്തത്. എന്നാല്‍ ജമ്മുവില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഒമര്‍ അബ്ദുല്ല യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
മോഡിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം; മമതയും ഒമര്‍ അബ്ദുല്ലയും പങ്കെടുക്കില്ല
SUMMARY:
New Delhi: Prime Minister Narendra Modi is scheduled to meet chief ministers of all states on Sunday to hear their views on the restructuring of the Planning Commission. "Detailed consultations have been held with experts and economists and within the Planning Commission itself on its restructuring," Modi said on Friday in his first intervention during question hour in the Lok Sabha.

Keywords: Narendra Modi, Planning Commission, Conference of Chief Ministers, Mamata Banerjee, All India Trinamool Congress, Bharatiya Janata Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia